10,000 രൂ​പ ശ​മ്പ​ളം ഒ​ന്നി​നും തി​ക​യു​ന്നി​ല്ല, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ലാ​യി; ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ൻ

ദി​സ്പൂ​ർ: അ​സ​മി​ലെ ധേ​മാ​ജി ജി​ല്ല​യി​ൽ ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും അ​ധ്യാ​പ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഗം​ചു​ക് പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ഫി​റോ​സ് അ​ലി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഭാ​ര്യ ചി​നു​വാ​ര ബീ​ഗം (33), മ​ക്ക​ളാ​യ നെ​യ്ന അ​ക്ത​ർ (13), സ​ഖി​ൽ അ​ലി (8), റി​ജി​ക (5) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ൾ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ഫി​റോ​സ് അ​ലി​യെ പി​ടി​കൂ​ടി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​മാ​സം 10,000 രൂ​പ ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കു​ടും​ബ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment