വ​ഴ​ക്കു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​വി​ട്ടു പോ​യ ശി​വ​സൂ​ര്യ​യെ കാ​ശി​യി​ൽ ക​ണ്ടെ​ത്തി​യി​ല്ല; അ​ന്വേ​ഷ​ണം ഇ​നി പ​ള​നി​യി​ലേ​ക്ക്

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ അ​ച്ഛ​ൻ വാ​ങ്ങി​ച്ചു വ​ച്ച​തി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ടു പോ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യ്ക്കാ​യി പൊ​ലി​സ് കാ​ശി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​നി പ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കാ​ശി​യി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ക​ട​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും കു​ട്ടി​യു​ടെ ചി​ത്രം പ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബം​ഗ​ളൂ​രു, പാ​ല​ക്കാ​ട്, കൊ​ച്ചി, പ​ള​നി, മൂ​കാം​ബി​ക , മു​രു​ടേ​ശ്വ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പൊ​ലി​സ് കാ​ശി​യി​ലെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ പ​ഠ​ന മേ​ശ​യി​ൽ​നി​ന്ന് ഇ​നി കാ​ശി​യി​ൽ ജീ​വി​ച്ചു തീ​ർ​ക്കു​മെ​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ശി​യി​ലെ​ത്തി​യ പൊ​ലി​സ് ഒ​രാ​ഴ്ച അ​വി​ടെ ത​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്.

Related posts

Leave a Comment