ട്രി​വാ​ൻ​ഡ്ര​ത്തി​നു രാ​ജ​കീ​യ ജ​യം

കാ​ര്യ​വ​ട്ടം: കൊ​ച്ചി മു​ന്നോ​ട്ടു​വ​ച്ച വ​ന്പ​ൻ ല​ക്ഷ്യം ഗോ​വി​ന്ദ് ദേ​വ് പൈ​യു​ടെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് മി​ക​വി​ൽ അ​നാ​യാ​സം മ​റി​ക​ട​ന്ന് ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന് രാ​ജ​കീ​യ ജ​യം. ജ​യ​ത്തോ​ടെ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ റോ​യ​ൽ​സ് ഒ​ന്നാ​മ​തെ​ത്തി. കൊ​ച്ചി മു​ന്നോ​ട്ടു​വ​ച്ച 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ട്രി​വാ​ൻ​ഡ്രം 18.2 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സ്കോ​ർ: കൊ​ച്ചി ബ്ല്യൂ​ടൈ​ഗേ​ഴ്സ്- 20 ഓ​വ​റി​ൽ 196/7. ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്- 18.2 ഓ​വ​റി​ൽ 197/2.

കൊ​ച്ചി പ​ടു​ത്തു​യ​ർ​ത്തി​യ 197 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ല​ക്ഷ്യം പ​ത്ത് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ട്രി​വാ​ൻ​ഡ്രം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി കു​തി​പ്പു ന​ട​ത്തി​യ ഗോ​വി​ന്ദ് പൈ​യു​ടെ യും ​ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും റി​ക്കാ​ർ​ഡ് കൂ​ട്ടു​കെ​ട്ടാ​ണ് ടീ​മി​ന് അ​നാ​യാ​സ ജ​യം ഒ​രു​ക്കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ട്രി​വാ​ൻ​ഡ്ര​ത്തി​നു 12 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ര​ണ്ടു റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​ക് ജെ. ​നാ​യ​രും നാ​ലു റ​ണ്‍​സെ​ടു​ത്ത സു​ധീ​ഷ് മോ​ഹ​ന​നു​മാ​ണ് വേ​ഗം മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ഒ​ത്തു​ചേ​ർ​ന്ന ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​പ്ര​സാ​ദ് – ഗോ​വി​ന്ദ് ദേ​വ്

പൈ ​സ​ഖ്യം കൊ​ച്ചി​യു​ടെ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ചു.10 ഓ​വ​ർ പി​ന്നി​ട്ട​പ്പോ​ൾ ട്രി​വാ​ൻ​ഡ്രം സ്കോ​ർ 100 ക​ട​ന്നു. തു​ട​ർ​ന്ന് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ സ്കോ​ർ അ​തി​വേ​ഗം ഉ​യ​ർ​ന്നു. കെ​സി​എ​ൽ സീ​സ​ണ്‍ മൂ​ന്നി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടു​കെ​ട്ടാ​ണ് കൃ​ഷ്ണ​പ്ര​സാ​ദ്-​ഗോ​വി​ന്ദ് സ​ഖ്യം സ്വ​ന്ത​മാ​ക്കി​യ​ത്. 185 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു കാ​ര്യ​വ​ട്ട​ത്ത് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

Related posts

Leave a Comment