കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശിയായ 30കാരിയെ കാസര്‍ഗോട്ടേക്ക് കൊണ്ടുവന്ന് രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പുല്ലൂര്‍ ഇരിയ സ്വദേശി ബഷീറിനെ (55) അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതിയായ പള്ളിക്കര സ്വദേശി ആഷിഖിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു. യുവതിയുടെ പരാതി പ്രകാരം ബഷീര്‍ യുവതിയുടെ അമ്മയെ സമീപിച്ച് അവര്‍ക്ക് ജോലി ശരിയാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
തുടര്‍ന്ന് യുവതിയെ അമ്പലത്തറയിലെത്തിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കുകയും അവിടെവെച്ച് ബഷീര്‍ പീഡിപ്പിക്കുകയുമായിരുന്നു.വീട്ടുജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പിന്നീട് അവരെ ആഷിഖിനെ ഏല്‍പ്പിച്ചതായാണ് ആരോപണം.
ആഷിഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. പരാതി പ്രകാരം ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ നടന്നത് ജനുവരിയിലും മാര്ച്ചിയിലുമാണ്
