‘ഇ​റ്റ്‌​സ് എ ​മെ​ഡി​ക്ക​ൽ മി​റ​ക്കി​ൾ’ ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ പൂ​ർ​ത്തി​യാ​യി; U/A 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ്

സം​ഗീ​ത് പ്ര​താ​പി​നെ​യും ഷ​റ​ഫു​ദ്ദീ​നെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്യാ​മി​ൻ ഗി​രീ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഇ​റ്റ്‌​സ് എ ​മെ​ഡി​ക്ക​ൽ മി​റ​ക്കി​ൾ’ സെ​ൻ​സ​റി​ങ് പൂ​ർ​ത്തി​യാ​ക്കി. ചി​ത്ര​ത്തി​ന് U/A 16+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സ് സെ​പ്റ്റം​ബ​ർ 18ന് ​ആ​ണ്. ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്മെ​ന്‍റ​സ്, ഡ്രീം ​ബി​ഗ് ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ഡോ. ​പോ​ൾ വ​ർ​ഗീ​സ്, സു​ജി​ത് ജെ. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ഖി​ല ഭാ​ർ​ഗ​വ​ൻ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ- തി​ര​ക്ക​ഥ- സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ച​ത് ന​ടി നി​ലീ​ൻ സാ​ന്ദ്ര​യാ​ണ്.

എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കോ​മ​യി​ൽ​നി​ന്ന് ഉ​ണ​ർ​ന്നെ​ഴു​ന്നേ​ൽ​ക്കു​ന്ന സം​ഗീ​ത് പ്ര​താ​പി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ കേ​ൾ​വി ശ​ക്തി ല​ഭി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ചി​ത്ര​ത്തി​ന്‍റെ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ടീ​സ​റി​നും ട്രെ​യ്ല​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​സാ​ധാ​ര​ണ ക​ഴി​വി​ന് പി​ന്നി​ലെ കൗ​തു​ക​വും അ​തി​ലൂ​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. ഷ​റ​ഫു​ദ്ദീ​നും അ​ഖി​ല ഭാ​ർ​ഗ​വ​നും ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കോ​ട്ട​യം ന​സീ​ർ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, പാ​ർ​വ​തി ആ​ർ. കൃ​ഷ്ണ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ ചി​ത്രം കാ​ത്തി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക പൂ​ർ​ണ്ണ​ത​യോ​ടെ ഒ​രു​ക്കി​യ ചി​ത്രം, ശ​ബ്ദ മി​ശ്ര​ണ​ത്തി​ലും സൗ​ണ്ട് ഡി​സൈ​നി​ലു​മെ​ല്ലാം പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്റെ മ്യൂ​സി​ക് അ​വ​കാ​ശം പ്ര​മു​ഖ സം​ഗീ- ഓ​ഡി​യോ ലേ​ബ​ൽ ആ​യ തി​ങ്ക് മ്യൂ​സി​ക് ആ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് വി​ത​ര​ണാ​വ​കാ​ശം ദി ​പ്ലോ​ട്ട് പി​ക്‌​ചേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഡ്രീം ​ബി​ഗ് ഫി​ലിം​സ്.

ഛായാ​ഗ്ര​ഹ​ണം: അ​ഖി​ൽ സേ​വ്യ​ർ, എ​ഡി​റ്റ​ർ: രാ​കേ​ഷ് ചെ​റു​മ​ഠം, സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, സൗ​ണ്ട് ഡി​സൈ​ൻ: നി​ക്‌​സ​ൺ ജോ​ർ​ജ്, മേ​ക്ക​പ്പ്: റോ​ണ​ക്‌​സ് സേ​വ്യ​ർ, വ​സ്ത്ര​ങ്ങ​ൾ: ആ​ര​തി ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: മ​നോ​ജ് പൂ​ങ്കു​ന്നം, ക​ലാ​സം​വി​ധാ​നം: അ​പ്പു​ണ്ണി സാ​ജ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: വി​ഷ്ണു ദേ​വ്, അ​ജി​ത് ജോ​സ്, വി.​എ​ഫ്.​എ​ക്‌​സ്: പ്രൊ​മൈ​സ് വി.​എ​ഫ്.​എ​ക്‌​സ്, മാ​ർ​ജാ​ര വി.​എ​ഫ്.​എ​ക്‌​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: മു​ബീ​ൻ റാ​ഫി, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ: അ​മൃ​ത മോ​ഹ​ൻ, അ​സോ​സി​യേ​റ്റ് ക്യാ​മ​റാ​മാ​ൻ: വി​ശോ​ക് ക​ള​ത്തി​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ബി​ബി​ൻ സേ​വ്യ​ർ, സ്റ്റി​ൽ​സ്: സി​ന​റ്റ് സേ​വ്യ​ർ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ടേ​ഴ്‌​സ്: ആ​ൽ​ബി​ൻ ഷാ​ജി, ഷ​ഫീ​ഖ്, ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്‌​സ്, ഡി​സ്ട്രി​ബൂ​ഷ​ൻ: ഡ്രീം ​ബി​ഗ് ഫി​ലിം​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്: ഒ​ബ്സ്‌​ക്യൂ​റ, പി.​ആ​ർ.​ഒ: ശ​ബ​രി.

Related posts

Leave a Comment