നി​ങ്ങ​ളാ​രും സ​ഹാ​യ​ഭ്യ​ർ​ഥ​ന​ക​ളി​ൽ വീ​ഴ​ല്ലേ ! പ​ണം ന​ല്കു​ന്ന​തി​നു​മു​ന്നേ ഒ​ന്ന് ആ​ലോ​ചി​ച്ചി​ട്ട് മ​തി; എ​ക്സി​ൽ ത​രം​ഗ​മാ​യ ജ​യ് സിം​ഗ് രാ​ത്തോ​ർ? വ്യാ​ജ ചി​കി​ത്സാ സ​ഹാ​യ ത​ട്ടി​പ്പ്

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പേ​രാ​ണ് ജ​യ് സിം​ഗ് രാ​ത്തോ​ർ (Jay Singh Rathore). അ​നി​യ​ത്തി​യു​ടെ ക​ണ്ണി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്കാ​യി സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് വ​ൻ​തു​ക ത​ട്ടി​യെ​ടു​ത്ത 16 വ​യ​സു​കാ​ര​നാ​യ കൗ​മാ​ര​ക്കാ​ര​നാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് വെ​ളി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്.

ത​ന്‍റെ സ​ഹോ​ദ​രി​ക്ക് കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ക​ണ്ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ജ​യ് സിം​ഗ് രാ​ത്തോ​ർ എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ഇ​തി​നാ​യി ചി​കി​ത്സാ രേ​ഖ​ക​ളും പ​ണം അ​യ​ക്കേ​ണ്ട വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത്
ഒ​രു പോ​സ്റ്റ് പ​ങ്കു​വെ​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1,58,282 രൂ​പ​യോ​ള​മാ​ണ് ഇ​യാ​ൾ സ​മാ​ഹ​രി​ച്ച​ത്. ആ​വ​ശ്യ​ത്തി​ന് പ​ണം ല​ഭി​ച്ചെ​ന്നും അ​തി​നാ​ൽ പോ​സ്റ്റു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​ണെ​ന്നും ഇ​യാ​ൾ പി​ന്നീ​ട് അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഇ​യാ​ൾ പ​ങ്കു​വെ​ച്ച ചി​കി​ത്സാ രേ​ഖ​ക​ളി​ലെ ആ​ശു​പ​ത്രി​യാ​യ ‘ഷ്രോ​ഫ് ഐ ​സെ​ന്റ​ർ’ (Shroff Eye Centre) രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ത​ങ്ങ​ളു​ടെ ലെ​റ്റ​ർ​ഹെ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ രേ​ഖ​ക​ളാ​ണ് ഇ​തെ​ന്നും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴ​രു​തെ​ന്നും കാ​ണി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ എ​ക്സ് സ്പേ​സി​ലൂ​ടെ പ​ണം ന​ൽ​കി​യ​വ​ർ യു​വാ​വി​നെ ചോ​ദ്യം ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ, താ​ൻ പി​രി​ച്ചെ​ടു​ത്ത പ​ണം അ​ച്ഛ​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണെ​ന്നും അ​നി​യ​ത്തി​യു​ടെ പേ​രി​ൽ വ്യാ​ജ​മാ​യി ക​ഥ മെ​ന​യു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ ക​ര​ഞ്ഞു​കൊ​ണ്ട് സ​മ്മ​തി​ച്ചു. അ​ച്ഛ​ന്‍റെ പേ​രി​ൽ സ​ഹാ​യം ചോ​ദി​ച്ച​പ്പോ​ൾ ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ​മാ​ഹ​രി​ച്ച പ​ണം മു​ഴു​വ​ൻ തി​രി​കെ ന​ൽ​കു​മെ​ന്നും നി​ല​വി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ താ​ൽ​ക്കാ​ലി​ക പ​രി​ധി​യു​ള്ള​തി​നാ​ലാ​ണ് താ​മ​സ​മെ​ന്നും സെ​പ്റ്റം​ബ​ർ 23ന് ​പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ങ്കി​ലും, ത​ങ്ങ​ളെ വ​ഞ്ചി​ച്ച യു​വാ​വി​നെ​തി​രെ പ​ണം ന​ൽ​കി​യ​വ​രു​ടെ പ്ര​തി​ഷേ​ധ​വും ആ​ശ​ങ്ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

 

 

 

 

 

Jay Singh Rathore is trending on X. Who is he?

 

 

 

Related posts

Leave a Comment