ബ​ന്ധു​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മാ​ത്രം വ്യാ​ജ ഫ്ലാ​റ്റ്‌​മേ​റ്റി​നെ ആ​വ​ശ്യ​മു​ണ്ട്: വൈ​റ​ലാ​യി 22 കാ​രി​യു​ടെ പോ​സ്റ്റ്

ബം​ഗ​ളൂ​രു​വി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വ​തി ബ​ന്ധു​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ണ്ടെ​ത്തി​യ വ​ഴി കേ​ട്ടാ​ൽ ആ​രും ഒ​ന്നു അ​മ്പ​ര​ന്നു​പോ​കും. നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന ബ​ന്ധു​ക്ക​ൾ താ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് കൂ​ടെ നി​ൽ​ക്കാ​ൻ ഒ​രു ‘വ്യാ​ജ റൂം​മേ​റ്റി​നെ’ തേ​ടി യു​വ​തി റെ​ഡി​റ്റി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ​ക​രം സൗ​ജ​ന്യ താ​മ​സ​മും ഭ​ക്ഷ​ണ​വും ഒ​രു സ്വ​കാ​ര്യ റൂ​മു​മാ​ണ് യു​വ​തി വാ​ഗ്ദാ​നം ചെ​യ്ത​ത്. ഈ ​വി​ചി​ത്ര​മാ​യ ആ​വ​ശ്യ​ത്തി​ന് റെ​ഡി​റ്റി​ൽ ല​ഭി​ച്ച​താ​ക​ട്ടെ 150-ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളും. യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റി​ന്‍റെ ത​ല​ക്കെ​ട്ട് ത​ന്നെ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു: “വ്യാ​ജ റൂം​മേ​റ്റി​നെ (സ്ത്രീ​ക​ൾ മാ​ത്രം) കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മു​ണ്ട്- സൗ​ജ​ന്യ താ​മ​സം, സ്നാ​ക്സ് ഉ​ൾ​പ്പെ​ടെ ന​ൽ​കാം, സ്ഥ​ലം ബം​ഗ​ളൂ​രു.”

ത​നി​ക്ക് 22 വ​യ​സാ​യെ​ന്നും ബ​ന്ധു​ക്ക​ൾ ബം​ഗ​ളൂ​രു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മ്പോ​ൾ താ​ൻ ഇ​ത്ര​യും വ​ലി​യൊ​രു വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്യും. അ​തു​കൊ​ണ്ട് എ​നി​ക്ക് ഒ​രു റൂം​മേ​റ്റി​നെ വേ​ണം. ജീ​വ​നു​ള്ള ഒ​രു മ​നു​ഷ്യ റൂം​മേ​റ്റി​നെ​യാ​ണ് വേ​ണ്ട​ത്, മ​റ്റൊ​ന്നു​മ​ല്ല താ​ൽ​ക്കാ​ലി​ക​മാ​യി, ആ​ന്‍റി​മാ​രു​ടെ വാ​യ​ട​പ്പി​ക്കാ​ൻ മാ​ത്രം. ഇ​ത് ക​ണ്ടാ​ൽ ആ​ന്‍റി​മാ​ർ സം​തൃ​പ്തി​യോ​ടെ ത​ല​യാ​ട്ടി അ​ടു​ത്ത വി​ഷ​യ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​മാ​കും,” എ​ന്ന് അ​വ​ൾ ത​മാ​ശ​യാ​യി കു​റി​ച്ചു.

വീ​ട് പൂ​ർ​ണ സ​ജ്ജീ​ക​ര​ണ​മു​ള്ള​താ​ണെ​ന്നും താ​ൽ​ക്കാ​ലി​ക​മാ​യി എ​ത്തു​ന്ന അ​തി​ഥി​ക്ക് സ്വ​കാ​ര്യ മു​റി​യും സൗ​ജ​ന്യ വാ​ട​ക​യും ഭ​ക്ഷ​ണ​വും ല​ഭി​ക്കു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ക​രാ​റി​ന് വീ​ട്ടു​ജോ​ലി​ക​ളു​ടെ ഭാ​ര​മൊ​ന്നു​മി​ല്ല. ബ​ന്ധു​ക്ക​ൾ വ​രു​മ്പോ​ൾ ഒ​രു സാ​ധാ​ര​ണ റൂം​മേ​റ്റി​നെ​പ്പോ​ലെ പെ​രു​മാ​റു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, ചി​രി​ക്കു​ക, വീ​ട്ടു​ജോ​ലി​ക​ൾ പ​ങ്കി​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കു​ക എ​ന്നി​വ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും യു​വ​തി കു​റി​ച്ചു.

 

Related posts

Leave a Comment