‘കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ, ഈ ​കു​ടും​ബ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ പ​തി​വാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ട്, ഇ​വ​ർ എ​നി​ക്കാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്’: പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര​യുമായി ബന്ധപ്പെട്ട വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള ആ​ളാ​ണെ​ന്നും തന്നോട് അ​ടു​ത്ത ബ​ന്ധ​മു​ള്ള വ്യ​ക്തി​യാ​ണെ​ന്നും സ്പീക്കർ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​വു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ താ​ൻ പ​തി​വാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​പ​രി​ചി​ത​രാ​യ ആ​രു​ടെ​യും സ​ഹാ​യ​മ​ല്ല സ്വീ​ക​രി​ച്ച​തെ​ന്നും കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ​യെ​ന്നും ത​നി​ക്ക് വോ​ട്ടു ചെ​യ്യു​ന്ന കു​ടും​ബ​മാ​ണ​തെ​ന്നും തി​രു​വ​ഞ്ചൂ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വോ​ട്ട​ർ​മാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ല​ഭി​ച്ച സ​ഹാ​യ​ത്തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നൊ​ന്നു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് വി​മാ​നം. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും അ​പ​രി​ചി​ത​ന്‍റെ കൂ​പ്പ​റി​ൽ ക​യ​റി​പ്പോ​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​റി​യ ത​ർ​ക്ക​ങ്ങ​ളി​ലും വി​ഷ​യ​ങ്ങ​ളി​ലും സ​മ​യം ക​ള​യാ​തെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. ഓ​രോ ഘ​ട്ട​ത്തി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്, കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ഇ​ത്ത​രം യാ​ത്ര​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment