‘ആ​രം​ഭം ഒ​രു അ​ൽ​ബാ​നി​യോ ക​ഥ’ ഒ​ക്ടോ​ബ​ർ 9 ന

പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി യു​വ​സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് എം.​നാ​യ​ർ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ആ​രം​ഭം ഒ​രു അ​ൽ​ബാ​നി​യോ ക​ഥ’ ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് റി​ലീ​സ് ചെ​യ്യും. ഹൃ​ദ​യ സ്പ​ർ​ശി​യാ​യ സൗ​ഹൃ​ദ​ത്തി​ന്‍റേ​യും സ്നേ​ഹ​ത്തി​ന്‍റേ​യും ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ഏ​റെ പു​തു​മ​യു​ള്ള പ്ര​മേ​യ​വും അ​വ​ത​ര​ണ​വു​മാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. എ​ല്ലാ പ്രേ​ക്ഷ​ക​രെ​യും ര​സി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​മെ​ന്ന് സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് എം. ​നാ​യ​ർ വ്യ​ക്ത​മാ​ക്കി.

നി​ധി​ൻ രാ​ജ്, ഫാ​രി​സ് സ​ൽ​മാ​ൻ, അ​ഗ​സ്റ്റി​ജോ​സ്, വി​ജേ​ഷ് വെ​ണ്മ​ണ​ൽ, ഷാ​ജു ശ​ങ്ക​ർ, ഗം​ഗ അ​യ്യ​ർ, ഇ​ഷാ​നി കൃ​ഷ്ണ​ൻ, ബോ​സ്സ് നീ​ലീ​ശ്വ​രം തു​ട​ങ്ങി നി​ര​വ​ധി പു​തു​മു​ഖ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ണി​യ​റ​യി​ൽ ബാ​ന​ർ – വ​ന​ശ്രീ ക്രീ​യേ​ഷ​ൻ​സ്, ഒ ​എം.​സി. എ​ന്‍റ​ർ​ടെ​യി​ൻ മെ​ന്‍റ്സും സി​നി​മ​യു​ടെ ക​ഥ​യും സം​വി​ധാ​ന​വും കൂ​ടാ​തെ തി​ര​ക​ഥ​യും സം​ഭാ​ഷ​ണ​വും ന​വാ​ഗ​ത​നാ​യ ശ്രീ​ജി​ത്ത്‌ എം ​നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു.

തി​ര​ക​ഥ​യി​ൽ ശ്രീ​ജി​ത്തി​നൊ​പ്പം രാ​ഗേ​ഷ് ദി​പു​വും കൂ​ടെ​യു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം-​കെ.​എ​ൻ ബേ​ത്തൂ​ർ, എ​ൽ​ദോ ഔ​സേ​പ്പ്, കാ​മ​റ -സ​ജു ആ​ദി​ത്യ, അ​മ​ൽ ത​ങ്ക​ച്ച​ൻ, റോ​ജി​ത് ര​വീ​ന്ദ്ര​ൻ. എ​ഡി​റ്റ​ർ -വി​ശാ​ഖ് ജെ.​എ​ൽ, ഗാ​ന​ര​ച​ന- സി​ന്ധു എ​സ് കു​റു​പ്പ്, അ​ജി​ത് കെ. ​ജോ​സ​ഫ്, സു​നി​ൽ രാ​മ​ച​ന്ദ്ര​ൻ. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം- ജ​യ​കാ​ർ​ത്തി. സൗ​ണ്ട് മി​ക്സി​ങ് ആ​ൻ​ഡ് എ​സ് എ​ഫ് എ​ക്സ് -അ​നൂ​പ് വൈ​റ്റ്ലാ​ൻ​ഡ് സ്റ്റു​ഡി​യോ പ​യ്യ​ന്നൂ​ർ. ക​ലാ സം​വി​ധാ​നം. -അ​നീ​ഷ് ധ്രു​വ്, ഗ്രാ​ഫി​ക്സ് -ബി​ജു സേ​വി​യ​ർ, വ​സ്ത്രാ​ല​ങ്കാ​രം -സി​ന്ധു എ​സ് കു​റു​പ്പ്. നൃ​ത്ത സം​വി​ധാ​നം -അ​മി​ത ദി​നേ​ശ​ൻ, സ​ഹ സം​വി​ധാ​യ​ക​ർ -ഹം​സ ബാ​ബ, ഡ​യാ​ന, സൂ​ര്യ നാ​രാ​യ​ണ​ൻ, ബി​ജു ക​ലാ​ല​യ, പി.​ആ​ർ.​ഒ -പി.​ആ​ർ സു​മേ​ര​ൻ

Related posts

Leave a Comment