തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ യൂത്ത് കോണ്‍ഗ്രസ് – എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺഗ്രസിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായെന്നും അതിന്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
സംഘർഷത്തിനെതിരെ ഉണ്ടായ പൊലിസ് നടപടിയിൽ പൊലിസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
