ലാ​ത്തി​ചാ​ർ​ജു​കൊ​ണ്ടോ ടി​യ​ർ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചോ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴ​ട​ങ്ങാ​ൻ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ല്ലെ​ന്നും ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ. അ​ക്ര​മ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ എ​സ്എ​ഫ്ഐ​യ്ക്കോ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കോ മ​ന​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബോ​ധ​പൂ​ർ​വം ആ​സൂ​ത്ര​ണം ചെ​യ്‌​താ​ണ്‌ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​മ്പൗ​ണ്ടി​ലേ​ക്കും ഹോ​സ്റ്റ​ലി​ലേ​ക്കും ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു.

കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ നേ​ടി​യ ച​രി​ത്ര​വി​ജ​യ​ത്തി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് ഇ​ത്ത​ര​മൊ​രു അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും പ​റ​ഞ്ഞ എം.​വി. ഗോ​വി​ന്ദ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Related posts

Leave a Comment