ജീ​ൻ എ​ഡി​റ്റിം​ഗി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​മാ​യി ഗ​വേ​ഷ​ക​ർ: ‘വൂ​ളി മാ​മ​ത്ത്’ 2030ൽ ​മ​ണ്ണി​ൽ കാ​ലു​കു​ത്തും

മൂ​ന്നു ല​ക്ഷം വ​ർ​ഷം മു​ത​ൽ പ​തി​നാ​യി​രം വ​ർ​ഷം മു​ൻ​പു​വ​രെ യൂ​റോ​പ്പ്, ഏ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹി​മ​മേ​ഖ​ല​ക​ളി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ച്ചി​രു​ന്ന ‘വൂ​ളി മാ​മ​ത്തു’​ക​ളെ പു​നഃ​സ‌ൃ​ഷ്ടി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണു ശാ​സ്ത്ര​ലോ​കം. (അ​റി​യ​പ്പെ​ടു​ന്ന അ​വ​സാ​ന​ത്തെ ‘വൂ​ളി മാ​മ​ത്തു’​ക​ൾ ബി​സി 1650 വ​രെ അ​തി​ജീ​വി​ച്ചു. അ​താ​യ​ത്, ഗി​സ​യി​ലെ പി​ര​മി​ഡു​ക​ൾ നി​ർ​മി​ച്ച് ആ​യി​രം വ​ർ​ഷ​ത്തി​നു‌ ‌ശേ​ഷം). വം​ശ​നാ​ശം സം​ഭ​വി​ച്ച ‘പു​രാ​ത​ന ആ​ന’​യെ നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​മു​ഖ​ത്തേ​ക്കു ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.

ആ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ബ​യോ​ടെ​ക്നോ​ള​ജി സ്ഥാ​പ​നം ‘കൊ​ളോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ്’ ആ​ണ് ജീ​ൻ എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​വ​ൻ പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ, അ​താ​യ​ത് 2028-ഓ​ടെ ആ​ന​യു​മാ​യി സാ​ദൃ​ശ്യ​മു​ള്ള മാ​മ​ത്ത് കു​ട്ടി​യെ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ജീ​വി​യെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു മു​ൻ​കൂ​ട്ടി ക​രു​തി​യ​തി​ലും ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞു. മാ​മ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​യ ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ ഡി​എ​ൻ​എ​യും മാ​മ​ത്തി​ന്‍റെ ഡി​എ​ൻ​എ​യും ത​മ്മി​ൽ 99.6 ശ​ത​മാ​നം സാ​മ്യ​മു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ആ​ന​യു​ടെ ഡി​എ​ൻ​എ​യി​ൽ അ​റു​പ​തോ​ളം ജീ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ രോ​മ​ക്കു​പ്പാ​യം, ചെ​റി​യ ചെ​വി​ക​ൾ, മ​ഞ്ഞു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള കൊ​ഴു​പ്പ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ 150-ലേ​റെ ജീ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു വി​ശ​ദ​മാ​യ ജീ​നോം മാ​പ്പിം​ഗി​ലൂ​ടെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു വ്യ​ക്ത​മാ​യി.


2030ൽ ​മ​ണ്ണി​ൽ കാ​ലു​കു​ത്തും

സ​ങ്കീ​ർ​ണ​മാ​യ ജീ​ൻ​ഘ​ട​ന കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ക്കാ​ൻ ക്രി​സ്പ​ർ ജീ​ൻ എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക്കൊ​പ്പം അ​ഡ്വാ​ൻ​സ്ഡ് ഡീ​പ് ലേ​ണിം​ഗ് എ​ഐ സം​വി​ധാ​ന​ങ്ങ​ളാ​ണു ശാ​സ്ത്ര​സം​ഘം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ജീ​ൻ സം​യോ​ജ​ന​ങ്ങ​ളെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ശ​ക​ല​നം ചെ​യ്യാ​നും, ഒ​ന്നി​ല​ധി​കം ജീ​ൻ വ്യ​തി​യാ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വ​രു​മ്പോ​ൾ ഭ്രൂ​ണ​ത്തി​ലു​ണ്ടാ​കാ​വു​ന്ന മാ​ര​ക വൈ​ക​ല്യ​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നും എ​ഐ അ​ൽ​ഗോ​രി​ത​ങ്ങ​ൾ​ക്കു സാ​ധി​ക്കും. എ​ഐ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2030-ാടെ ​മാ​മ​ത്തി​നെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു കൊ​ളോ​സ​ൽ സം​ഘം വ്യ​ക്ത​മാ​ക്കി.

ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം പൂ​ർ​ണ​മാ​യ ഒ​രു ക്ലോ​ൺ നി​ർ​മി​ക്ക​ല​ല്ല, മ​റി​ച്ച് ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ കൊ​ടും ത​ണു​പ്പി​ൽ ജീ​വി​ക്കാ​നും അ​വി​ടു​ത്തെ ഇ​ക്കോ​സി​സ്റ്റം സം​ര​ക്ഷി​ക്കാ​നും ശേ​ഷി​യു​ള്ള ‘ഏ​ഷ്യ​ൻ ആ​ന-​മാ​മ​ത്ത്’ ഹൈ​ബ്രി​ഡ് ജീ​വി​യെ സൃ​ഷ്ടി​ക്ക​ലാ​ണ്. മാ​മ​ത്തു​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം, ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ക്കു​ന്ന എ​ഐ സ​ങ്കേ​ത​ങ്ങ​ളും ജീ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ല​വി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment