വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് ശ്യാം​ജി​ത്ത്

ക​ണ്ണൂ​ർ: വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് ഇ.​പി. ശ്യാം​ജി​ത്ത്.

ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ പ​ണ​മാ​ണ് നി​ക്ഷേ​പി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​ത്തി​നും തെ​ളി​വു​ണ്ടെ​ന്നും വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്ന് ശ്യാം​ജി​ത്ത് പ​റ​ഞ്ഞു.

അ​തി​നി​ടെ, ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ആ​രും ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ഫ്ബി പോ​സ്റ്റ് താ​ന​ല്ല ഇ​ട്ട​തെ​ന്നും ഹാ​ക്ക് ചെ​യ്തെ​ന്നും പ​റ​ഞ്ഞ​ത് വൈ​ദേ​കം മാ​നേ​ജ്മെ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് കാ​ര​ണ​മാ​ണെ​ന്നു​മാ​ണ് ഇ.​പി.​ശ്യാം​ജി​ത്തി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

Related posts

Leave a Comment