പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ ഒളിംപിക് ലയോണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി). തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകളിലൂടെയാണ് പിഎസ്ജി വിജയം ഉറപ്പിച്ചത്.
72-ാം മിനിറ്റിൽ സെന്നി മയൂലുവാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. 84-ാം മിനിറ്റിൽ മൈക്ക ഗോഡ്സ് രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ ലയോണിന് തിരിച്ചുവരവിന് അവസരം നൽകാതെ പിഎസ്ജി വിജയം സ്വന്തമാക്കി.
വിജയത്തോടെ പിഎസ്ജിയുടെ പോയിന്റ് നേട്ടം 17 ആയി ഉയർന്നു. ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനവും ടീം നിലനിർത്തി.
