തിരുവനന്തപുരം: പതിനേഴുകാരനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17 വയസുകാരനുൾപ്പെടെ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കും വ്യക്തമായിട്ടുണ്ട്. കഴക്കൂട്ടം വനിതാ ഐടിഐയിലെ വിദ്യാർഥിനി അനന്ത (18), ശ്രീകാര്യം സ്വദേശിയും മോഷണ കേസിലും ക്രിമിനൽ കേസിലും പ്രതിയായ ഉമർ (22) എന്നിവരെയാണ് കഴക്കൂട്ടം അസി. കമ്മീഷണർ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൂടുതൽ തെളിവെടുപ്പ് നടന്നുവരുന്നു.
പെൺസുഹൃത്തുമായി ഉള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം. മരിച്ച അഭിരാമിന്റെയും കൊലചെയ്തു എന്ന് പറയുന്ന 17കാരന്റെയും സുഹൃത്തിന്റെയും മറ്റൊരു സുഹൃത്തായ 17 കാരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സംഭവം നടക്കുമ്പോൾ പെൺ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു.
എന്നാൽ പെൺസുഹൃത്തിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് പ്രായപൂർത്തിയാകാത്തയാൾ അഭിരാമിനെ അരയിൽ ധരിച്ചിരുന്ന ബൽറ്റ് ഉപയോഗിച്ച് കഴുത്ത് ന്തെരിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് നിരവധി മോഷണ കേസിലെ പ്രതിയായ ഉമറിനെ വിളിച്ചുവരുത്തി മൃതദേഹം ചാക്ക് കൊണ്ട് മൂടുകയും വാഴ കരിയില കൊണ്ട് നിറയ്ക്കുകയും ചെയ്തു.
മരിച്ച അഭിരാമിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിരാമിന്റെ മൊബൈൽ ഫോൺ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മാല ചെരുപ്പുകൾ എന്നിവ സമീപത്തെ തെറ്റിയാർ തോട്ടിൽ നിക്ഷേപിച്ചതായി പ്രതി പൊലിസിനോട് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
