പ​തി​നേ​ഴു​കാ​ര​നെ കൊ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി​യ സം​ഭ​വം: കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ളു​മാ​റി; വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണം പെ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള പ്ര​ണ​യം

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴു​കാ​ര​നെ കൊ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ 17 വ​യ​സു​കാ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പ​ങ്കും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ഴ​ക്കൂ​ട്ടം വ​നി​താ ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​നി അ​ന​ന്ത (18), ശ്രീ​കാ​ര്യം സ്വ​ദേ​ശി​യും മോ​ഷ​ണ കേ​സി​ലും ക്രി​മി​ന​ൽ കേ​സി​ലും പ്ര​തി​യാ​യ ഉ​മ​ർ (22) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം അ​സി. ക​മ്മീ​ഷ​ണ​ർ എ​സ്.​വൈ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ന്നു​വ​രു​ന്നു.

പെ​ൺ​സു​ഹൃ​ത്തു​മാ​യി ഉ​ള്ള പ്ര​ണ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം. മ​രി​ച്ച അ​ഭി​രാ​മി​ന്‍റെ​യും കൊ​ലചെ​യ്തു എ​ന്ന് പ​റ​യു​ന്ന 17കാ​ര​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും മ​റ്റൊ​രു സു​ഹൃ​ത്താ​യ 17 കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പെ​ൺ സു​ഹൃ​ത്തും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ പെ​ൺ​സു​ഹൃ​ത്തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ അ​ഭി​രാ​മി​നെ അ​ര​യി​ൽ ധ​രി​ച്ചി​രു​ന്ന ബ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ന്തെ​രി​ച്ച് കൊ​ല്ലു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ ഉ​മ​റി​നെ വി​ളി​ച്ചു​വ​രു​ത്തി മൃ​ത​ദേ​ഹം ചാ​ക്ക് കൊ​ണ്ട് മൂ​ടു​ക​യും വാ​ഴ ക​രി​യി​ല കൊ​ണ്ട് നി​റ​യ്ക്കു​ക​യും ചെ​യ്തു.

മ​രി​ച്ച അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​ഭി​രാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​ല ചെ​രു​പ്പു​ക​ൾ എ​ന്നി​വ സ​മീ​പ​ത്തെ തെ​റ്റി​യാ​ർ തോ​ട്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യി പ്ര​തി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment