പ​ല്ലുപ​ഴു​പ്പിനു പിന്നിൽ..?​

ചി​ല സ​മ​യ​ത്ത് വേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല്ലി​നു വേ​ദ​ന ഉ​ണ്ടാ​കാം. ചി​ല​പ്പോ​ൾ മോ​ണ​യി​ലോ മോ​ണ​യ്ക്കും പ​ല്ലു​ക​ൾ​ക്കും ഇ​ട​യി​ലാ​കാം. വ​ള​രെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വേ​ദ​ന പോ​ടു​വ​ന്ന പ​ല്ലു​ക​ളി​ലെ വേ​ദ​ന​യാ​ണ്. പോ​ടു​വ​ന്ന പ​ല്ലി​ൽ പ​ഴു​പ്പു​വ​രു​ന്ന അ​വ​സ്ഥ​യ്ക്കാ​ണ് ദ​ന്ത​ൽ ആ​ബ്സ​സ് -പല്ലിലെ പഴുപ്പ്- എ​ന്നു പ​റ​യു​ന്ന​ത്. പ​ഴു​പ്പു വ​ന്ന പ​ല്ലി​നെ ആ​ബ്സ​സ് ടൂ​ത്ത് എ​ന്നു പ​റ​യു​ന്നു. ഇ​തു വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണ്. രോ​ഗാ​ണു​ക്ക​ളു​ടെ ഒ​രു കോ​ള​നി ത​ന്നെ ഈ ​പഴുപ്പി​ൽ ഉ​ണ്ടാ​കും.

പല്ലു പഴുപ്പ്- കാ​ര​ണ​ങ്ങ​ൾ

  1. പ്ര​ധാ​ന​കാ​ര​ണം ദ​ന്ത​ക്ഷ​യം ത​ന്നെ​യാ​ണ്. പോ​ടു​ക​ൾ ഉ​ണ്ടാ​യാ​ൽ ഇ​ത് ഞ​ര​ന്പു​ക​ളെ​യും ര​ക്ത​ക്കു​ഴ​ലു​ക​ളെ​യും ബാ​ധി​ച്ചാ​ൽ പഴുപ്പ് ഉ​ണ്ടാ​കു​ന്നു.
  2. കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ദ്യം ഉ​ണ്ടാ​കു​ന്ന ദ​ന്ത നി​ര​യി​ൽ പോ​ടു വ​ഴി പഴുപ്പ് ഉ​ണ്ടാ​കു​ന്ന​ത് വേ​ദ​ന​യ്ക്കും പ​ഴു​പ്പി​നും കാ​ര​ണ​മാ​കു​ന്നു. പു​തു​താ​യി അ​ടി​യി​ൽ നി​ന്നു വ​രേ​ണ്ട പ​ല്ലു​ക​ൾ​ക്ക് പോ​ടു​ണ്ടാ​കാ​നും ഇ​തു കാ​ര​ണ​മാ​കു​ന്നു.
  3. അ​പ​ക​ട​ങ്ങ​ളി​ൽ പ​ല്ലു​ക​ൾ​ക്ക് ക്ഷ​തം സം​ഭ​വി​ച്ചാ​ൽ കാ​ല​ക്ര​മേ​ണ നി​റം മാ​റു​ക​യും പ​ഴു​പ്പു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

പ​രി​ശോ​ധ​ന​ക​ൾ

ദ​ന്ത​ഡോ​ക്ട​റെ സന്ദർശിച്ചു പ്ര​ശ്നം പ​റ​ഞ്ഞാ​ൽ വാ​യ്ക്കു​ള്ളി​ൽ ലൈ​റ്റ​ടി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ ഏ​തു പ​ല്ലി​നാ​ണ് പ്ര​ശ്നം എ​ന്നു ക​ണ്ടു​പി​ടി​ക്കാനാവും.വേ​ദ​ന​യു​ണ്ടെ​ങ്കി​ൽ അതിന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് പ്ര​ശ്നം എ​ന്താ​ണെ​ന്നും ക​ണ്ടു പി​ടി​ക്കാൻ ഡോ​ക്ട​ർ​ക്കു ക​ഴി​യും. ചൂടി​നോ​ടും ത​ണു​പ്പി​നോ​ടും ഉ​ള്ള പ​ല്ലി​ന്‍റെ പ്ര​തി​ക​ര​ണം വേ​ദ​ന​യാ​ണോ പു​ളി​പ്പാ​ണോ എ​ന്നും പ​രി​ശോ​ധി​ക്കാം.
ഇ​തി​നോ​ടൊ​പ്പം എ​ക്സ്റേ​യും കൂ​ടി പ​രി​ശോ​ധി​ച്ചാ​ർ എ​ന്താ​ണു പ്ര​ശ്നം എ​ന്നു മ​ന​സി​ലാ​ക്കാം. പ​ല്ലു​ക​ൾ പൊ​ടി​ഞ്ഞു പോ​യി കു​റ്റി​യാ​യി നി​ൽ​ക്കു​ന്ന​നി​ൽ നി​ന്ന് പ​ഴു​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​റ്റി​പ്പ​ല്ല് നി​ർ​ബ​ന്ധ​മാ​യും നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. പ​ല്ലി​ലു​ണ്ടാ​കു​ന്ന പ​ഴു​പ്പ് ചി​കി​ൽ​സി​ച്ചി​ല്ലെ​ങ്കി​ൽ പ​ല്ലു ന​ഷ്ട​പ്പെ​ടും. മു​ക​ൾ മോ​ണ​യി​ലെ​യോ, താ​ടി​യെ​ല്ലി​ലെ​യോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ​ഴു​പ്പ് ബാ​ധി​ക്കാം. ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ഴു​പ്പ് ബാ​ധി​ക്കാം.

ചി​കി​ൽ​സ​ക​ൾ

  • പ​ല്ലി​ലു​ണ്ടാ​വു​ന്ന പോ​ടു​ക​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ൽ​സ ല​ഭ്യ​മാ​ക്കി​യാ​ൽ പഴുപ്പുണ്ടാകുന്നത് ഒ​രു പ​രി​ധി​വ​രെ ഇ​ല്ലാ​താ​ക്കാം.
  • ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ളി​ലോ ഇ​ടി​യി​ലോ പ​ല്ലി​ന് ആ​ഘാ​ത​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് ചി​കി​ൽ​സി​ച്ചാ​ൽ പ​ഴു​പ്പു​ണ്ടാ​കു​ന്ന​ത് ത​ട​യാം.
  • റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ​യും ആ​വ​ശ്യ​മെ​ങ്കി​ൽ എ​പ്പി​സ​ക്റ്റ്മി (വേ​രി​ന്‍റെ അ​ടി​യി​ലെ​ പ​ഴു​പ്പ് നേ​രി​ട്ട് എ​ടു​ത്ത് ക​ള​യു​ന്ന രീ​തി) ചെ​യ്താ​ൽ ടൂ​ത്ത് ആ​ബ്സ​സ് പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.
  • മോ​ണ​യി​ലു​ണ്ടാ​വു​ന്ന പഴുപ്പ് സ​ർ​ജ​റി ന​ട​ത്തി ക്ലീ​ൻ ചെ​യ്ത് പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.
  • മോ​ണ​യു​ടെ പഴുപ്പ് ചി​കി​ൽ​സി​ച്ചു മാ​റ്റി​യി​ട്ടും പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഭ​ക്ഷ​ണം ക​യ​റു​ന്നു​ണ്ടെ​ങ്കി​ൽ ഫി​ല്ലി​ങ്ങി​ലു​ടെ​യോ ക്യാ​പ്പി​ങ്ങി​ലു​ടെ​യോ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം.

വേ​ദ​ന സം​ഹാ​രി മ​രു​ന്നു ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക​മാ​യി വേ​ദ​ന മാ​റു​മെ​ങ്കി​ലും പ്ര​ശ്ന​ത്തെ വേ​രോ​ടെ ചി​കി​ൽ​സി​ച്ചു മാ​റ്റ​ണം. അ​തി​ന് ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ത​ന്നെ ആ​വ​ശ്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment