നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ, പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി മല്ലിക സുകുമാരൻ, ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസിന്റെ സ്മരണാർഥമുള്ള “ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായി.
പത്രസമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും അവാർഡ് ജൂറി ചെയർമാനുമായ ടി.എസ്. സുരേഷ് ബാബുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
മറ്റ് അവാർഡുകൾ: മികച്ച ചലച്ചിത്രങ്ങൾ-കല്യാണമരം, മലവഴി. മികച്ച സംവിധായകർ: രാജേഷ് അമനകര (കല്യാണമരം), എസ്. എസ്. ജിഷ്ണുദേവ് (പാരാനോർമൽ പ്രൊജക്ട്), മികച്ച നവാഗത സംവിധായകർ: ഫിലിപ്പ് കെ. ജെ. (സ്വപ്നസുന്ദരി), സുദർശനൻ (ക്രിസ്റ്റീന). മികച്ച നടൻ: ശ്രീജിത്ത് പണിക്കർ (ഒടിയങ്കം). മികച്ച നടി: ടിങ്കിൾ ജോബി (എ പ്രഗ്നന്റ് വിഡോ), മികച്ച ബാലതാരം: ദേവനന്ദ (കല്യാണമരം).
ടെലിവിഷൻ അവാർഡുകൾ: ജനപ്രിയ സീരിയൽ: ഇവർ വിവാഹിതരായാൽ (ഏഷ്യാനെറ്റ്), മികച്ച സീരിയൽ: മഹാലക്ഷ്മി (ഫ്ലവേഴ്സ്), മികച്ച സംവിധായകൻ: ജിതേഷ് കരുണാകരൻ (ഇവർ വിവാഹിതരായാൽ, പെയ്തൊഴിയാതെ),മികച്ച നടൻ: പ്രയാൺ വിഷ്ണു (തേന്മാവിൻ കൊമ്പത്ത്), മികച്ച നടി: മാളവിക വെയിൽസ് (ഇവർ വിവാഹിതരായാൽ), മികച്ച സ്വഭാവ നടൻ: ജയകുമാർ (ഇവർ വിവാഹിതരായാൽ, ടീച്ചറമ്മ), മികച്ച സ്വഭാവ നടി: മഞ്ജു പത്രോസ് (ഇവർ വിവാഹിതരായാൽ).
ടി. എസ്. സുരേഷ് ബാബുവിനു പുറമെ സി. വി. പ്രേംകുമാർ, സിത്താര ബാലകൃഷ്ണൻ, അജയ് തുണ്ടത്തിൽ, ജിട്രസ് ജോഹന്നാൻ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.ഡിസംബർ 6-ന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.
