ഓ​ടു​ന്ന ട്രെ​യി​നി​ന്‍റെ ജ​ന​ലി​ലൂ​ടെ ക​ള്ള​ന്‍റെ കൈ ​പി​ടി​ച്ച് യാ​ത്ര​ക്കാ​ർ; പു​റ​ത്ത് തൂ​ങ്ങി​ക്കി​ട​ന്ന​ത് അ​ടു​ത്ത സ്റ്റേ​ഷ​ൻ വ​രെ!

ഓ​ടു​ന്ന ട്രെ​യി​നി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ ക​ള്ള​നെ യാ​ത്ര​ക്കാ​ർ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡ​ൽ​ഹി​യി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. ജ​ന​ല​രി​കി​ലി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ​യാ​ണ് യാ​ത്ര​ക്കാ​ർ കൈ​ക്ക് പി​ടി​ച്ച് അ​ടു​ത്ത സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തു​വ​രെ പു​റ​ത്ത് തൂ​ക്കി​യി​ട്ട​ത്.

ജ​ന​ലി​ലൂ​ടെ കൈ​യി​ട്ട് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച ക​ള്ള​ന്‍റെ കൈ ​ഒ​രു യാ​ത്ര​ക്കാ​ര​ൻ പെ​ട്ടെ​ന്ന് ത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​രും ഒ​പ്പം ചേ​ർ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ക​ള്ള​ൻ ട്രെ​യി​നി​ന് പു​റ​ത്താ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി.

ട്രെ​യി​ൻ വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ യാ​ത്ര​ക്കാ​ർ വി​ട്ടു​കൊ​ടു​ക്കാ​തെ അ​യാ​ളു​ടെ കൈ​യി​ൽ ദൃ​ഢ​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ട്രെ​യി​ൻ അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തു​വ​രെ യാ​ത്ര​ക്കാ​ർ ഇ​തേ രീ​തി​യി​ൽ അ​യാ​ളെ പി​ടി​ച്ചു​വെ​ച്ചു.

ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ക​ള്ള​ന്മാ​ർ​ക്ക് ന​ൽ​കേ​ണ്ട ചു​ട്ട​മ​റു​പ​ടി​യാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പി​ന്നീ​ട് ഇ​യാ​ളെ പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടാ​കു​മെ​ന്നും മ​റ്റു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

 

Related posts

Leave a Comment