ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ വീ​ടി​നു തീ​പി​ടി​ച്ചു: ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ വീ​ടി​നു തീ​പി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചു. ഉ​ത്തം ത്രിം​ബ​ക് ക​ര​ണ്ടെ, ച​ന്ദ്ര​ക​ല ഉ​ത്തം ക​ര​ണ്ടെ, ഗോ​വി​ന്ദ് ഉ​ത്തം ക​ര​ണ്ടെ, ജ്യോ​തി ഗോ​വി​ന്ദ് ക​ര​ണ്ടെ, ഗാ​യ​ത്രി ഗോ​വി​ന്ദ് ക​ര​ണ്ടെ, സി​ദ്ധി ഗോ​വി​ന്ദ് ക​ര​ണ്ടെ എ​ന്നി​വ​രാ​ണ്  മ​രി​ച്ച​ത്. ധ​രാ​ശി​വ് ജി​ല്ല​യി​ലെ യെ​ദ്ഷി​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30-നാ​ണ്  തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. 

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ത്തി​ച്ചു​വ​ച്ച നി​ല​വി​ള​ക്കി​ൽ നി​ന്നോ ചി​രാ​തി​ൽ നി​ന്നോ തീ ​പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. താ​ഴ​ത്തെ നി​ല​യി​ൽ പ​ല​ച​ര​ക്ക് ക​ട​യും മു​ക​ൾ​നി​ല​യി​ൽ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടു​മാ​ണ് ര​ണ്ട് നി​ല​ക​ളു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലെ ക​ട​യി​ൽ വ​ലി​യ അ​ള​വി​ൽ പാ​ച​ക എ​ണ്ണ​യും നെ​യ്യും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തീ ​നി​മി​ഷ​നേ​രം​കൊ​ണ്ട് മു​ക​ൾ​നി​ല​യി​ലേ​ക്ക് അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ആ​റു​പേ​രും മു​ക​ൾ​നി​ല​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യും ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment