ബോളിവുഡ് താരം ജൂഹി ചൗളയെ അണിനിരത്തി ആപ്പിൾ പുറത്തിറക്കിയ പുതിയ ദീപാവലി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭിന്നവിധികൾ. രാജകീയമായ കൊട്ടാര പശ്ചാത്തലവും പരമ്പരാഗത വസ്ത്രധാരണവും ബോളിവുഡ് ഗാനവുമൊക്കെയായി ദൃശ്യഭംഗിയോടെയാണ് പരസ്യം ഒരുക്കിയിരിക്കുന്നതെങ്കിലും, ഇന്ത്യൻ സംസ്കാരത്തെ അതിശയോക്തിപരമായി ചിത്രീകരിച്ചു എന്ന വിമർശനവും ഉയരുന്നുണ്ട്. ‘സ്റ്റെപ്പ് ഇന്റു ദി ലൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദീപാവലി ക്യാമ്പയിനിൽ, 1994ൽ പുറത്തിറങ്ങിയ ‘ദി ജെന്റിൽമാൻ’ എന്ന ചിത്രത്തിലെ പ്രശസ്തമായ “രൂപ് സുഹാന ലഗ്താ ഹെ” എന്ന ഗാനത്തിനാണ് ജൂഹി ചൗള ചുവടുവെയ്ക്കുന്നത്. രാജസ്ഥാനിലെ 19-ാം നൂറ്റാണ്ടിലെ തിജാറ കോട്ടയുടെ പശ്ചാത്തലത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. അനു മാലിക് ഈണം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും കെ.എസ്. ചിത്രയും ചേർന്ന് പാടിയ ഈ ഗാനത്തിന് നാടൻ ശൈലിയിലുള്ള പുതിയ രൂപമാണ് ആപ്പിൾ നൽകിയിരിക്കുന്നത്. പരസ്യത്തിന്റെ ദൃശ്യഭംഗിയെ ഒരു വിഭാഗം ആളുകൾ പ്രശംസിക്കുമ്പോൾ, മറ്റൊരു വിഭാഗം ശക്തമായ…
Read MoreDay: November 9, 2026
കഴക്കൂട്ടത്തെ കുട്ടിക്കുറ്റവാളികൾ ലക്ഷ്യമിട്ടിരുന്നത് അഭിരാമിനെതന്നെ; മുഫ്താറിന്റെ കരച്ചിൽ നാടകം, തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
ശ്രീകാര്യം: അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനായി പാങ്ങപ്പാറയിലെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ രണ്ടാം പ്രതിയായ ഉമർ മുഫ്താർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞതൊന്നും പൊലിസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പാങ്ങപ്പാറയിലെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് പതിനേഴുകാരനായ അഭിരാമിനെ തന്നെയാണെന്നു വ്യക്തമാകുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പ്രതികളുടെ ചോദ്യംചെയ്യലിലും തെളിവെടുപ്പിലുമാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും കൊല്ലപ്പെട്ട അഭിരാമിനെ അറിയുകപോലുമില്ലെന്നും താൻ ചെയ്യാത്ത കുറ്റത്തിനാണ് പോലീസ് പിടിച്ചുവെച്ചിരിക്കുന്നതെന്നുമാണ് ഉമർ വാദിക്കുന്നത്. പ്രതി ഉമറിന്റെ കരച്ചിലും നിരപരാധിത്വ വാദങ്ങളുമെല്ലാം പോലീസ് പൂർണ്ണമായും തള്ളിയിരിക്കുകയാണ്.ഉമർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഒന്നാം പ്രതിയായ 17-കാരനെ കൊലപാതകം നടത്താൻ സഹായിച്ചത് ഉമറാണെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ആനന്ദയുടെ ഫോണിൽനിന്ന് ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത ശേഷം പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്കാണ് അഭിരാമിനെ എത്തിച്ചത്. പ്രതികൾ ഗാന്ധിപുരത്തുനിന്നും കൊലപാതകം നടന്ന സ്ഥലത്തേക്ക് സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള…
Read More