തിരുവനന്തപുരം: പെട്രോളിൽ എഥനോൾ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. രാജ്യത്തെ ഭക്ഷ്യ ഭദ്രതയെ ബാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് എഥനോൾ ഉത്പാദനത്തിന് ഉപയോഗിക്കുമെന്ന് പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് സൂക്ഷിക്കാൻ മതിയായ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെട്രോളിൽ എഥനോൾ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകം: അനൂപ് ജേക്കബ്
