ദീപാവലി സമ്മാനം ആവശ്യപ്പെട്ട ഹോം ഗാർഡ് കുടുങ്ങി; ഗുരുഗ്രാം പോലീസ് നടപടി സ്വീകരിച്ചു

ഗു​രു​ഗ്രാ​മി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ര​നോ​ട് ദീ​പാ​വ​ലി സ​മ്മാ​നം ആ​വ​ശ്യ​പ്പെ​ട്ട ഹോം ​ഗാ​ർ​ഡി​നെ​തി​രെ ഗു​രു​ഗ്രാം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ബ​ല​മാ​യി ദീ​പാ​വ​ലി ഗി​ഫ്റ്റ് ഹാം​പ​ർ കൈ​ക്ക​ലാ​ക്കു​ന്ന ഹോം ​ഗാ​ർ​ഡി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ അ​മ​ർ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വി​കാ​സ് ദ​യാ​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് സം​ഭ​വം. സ​ഹോ​ദ​രി​യോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​കാ​സി​നെ ഹോം ​ഗാ​ർ​ഡ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും “ഹാ​പ്പി ദീ​പാ​വ​ലി” എ​ന്ന് പ​റ​ഞ്ഞ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യു​മാ​യി​രു​ന്നു. വാ​ല​റ്റ് ക​യ്യി​ലി​ല്ലെ​ന്നും യു​പി​ഐ വ​ഴി പ​ണം ന​ൽ​ക​ട്ടെ​യെ​ന്നും ചോ​ദി​ച്ച​പ്പോ​ൾ യു​പി​ഐ പ​ണ​മ​ട​വ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ത​നി​ക്ക് “ദീ​പാ​വ​ലി ഗി​ഫ്റ്റ്” വേ​ണ​മെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ദീ​പാ​വ​ലി ഗി​ഫ്റ്റ് ഹാം​പ​ർ വി​കാ​സും സ​ഹോ​ദ​രി​യും ന​ൽ​കി​യെ​ങ്കി​ലും “ഇ​തി​ൽ മി​ക​ച്ച​തൊ​ന്നു​മി​ല്ലേ?” എ​ന്ന് ചോ​ദി​ച്ച് തൃ​പ്തി​വ​രാ​തെ ഇ​യാ​ൾ കാ​റി​ലെ മ​റ്റ് പാ​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി. “ആ​രും ഗി​ഫ്റ്റ് ചോ​ദി​ച്ചു വാ​ങ്ങാ​റി​ല്ല” എ​ന്ന് വി​കാ​സ് പ​റ​ഞ്ഞ​പ്പോ​ൾ “ഗി​ഫ്റ്റ് ചോ​ദി​ച്ചു വാ​ങ്ങാ​നു​ള്ള​താ​ണ്” എ​ന്നാ​യി​രു​ന്നു ഹോം ​ഗാ​ർ​ഡി​ന്‍റെ മ​റു​പ​ടി. ഒ​ടു​വി​ൽ ഒ​രു ഗി​ഫ്റ്റ് പാ​ക്ക​റ്റു​മാ​യി ഇ​യാ​ൾ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഗു​രു​ഗ്രാം പോ​ലീ​സി​നെ​യും ഹ​രി​യാ​ന പോ​ലീ​സി​നെ​യും ടാ​ഗ് ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, വീ​ഡി​യോ​യി​ലു​ള്ള​ത് സാ​ധാ​ര​ണ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലെ​ന്നും ഹോം ​ഗാ​ർ​ഡാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഗു​രു​ഗ്രാം പോ​ലീ​സ്, ഇ​യാ​ൾ​ക്കെ​തി​രെ പി​ടി​ച്ചു​പ​റി കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി അ​റി​യി​ച്ചു. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളോ​ട് ഒ​ട്ടും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment