ആ​ളു​ക​ൾ​ക്ക് എ​ന്നി​ലു​ള്ള വി​ശ്വാ​സം കു​റ​ഞ്ഞ സ​മ​യ​ത്താ​ണ് ഷ​ഹ​ദ് എ​ന്നെ നാ​യി​ക​യാ​ക്കു​ന്ന​ത്: പാ​ർ​വ​തി തി​രു​വോ​ത്ത്

‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’ എ​ന്ന സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ വേ​ള​യി​ൽ ക​ണ്ണു​ക​ൾ നി​റ​ഞ്ഞ് വി​കാ​ര​ഭ​രി​ത​യാ​യി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. ആ​ളു​ക​ൾ​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സം കു​റ​ഞ്ഞു​നി​ന്ന സ​മ​യ​ത്താ​ണ് ത​ന്നെ വി​ശ്വ​സി​ച്ച് സം​വി​ധാ​യ​ക​നാ​യ ഷ​ഹ​ദ് ഈ ​ക​ഥാ​പാ​ത്രം ന​ല്‍​കു​ന്ന​തെ​ന്ന് പാ​ർ​വ​തി വെ​ളി​പ്പെ​ടു​ത്തി. ‘‘ഇ​തൊ​രു പ​ബ്ലി​ക് ഇ​വ​ന്‍റാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​രു​ടെ ടീ​മി​ലു​ള്ള എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ള്ള ഒ​രു മു​റി​യി​ലേ​ക്ക് വ​രു​മ്പോ​ൾ, വീ​ണ്ടും സെ​റ്റി​ലേ​ക്ക് വ​ന്ന​തു​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും പ​ര​സ്പ​രം പ​രി​ച​യ​മാ​ണ്.

ഇ​പ്പോ​ൾ ന​മ്മ​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. അ​തു​കൊ​ണ്ട് എ​നി​ക്ക് വ​ള​രെ റി​ലാ​ക്സ്ഡ് ആ​യി തോ​ന്നു​ന്നു. മ​റ്റ് പ​ബ്ലി​ക് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴു​ള്ള പ്ര​സം​ഗ​ത്തി​ന്‍റെ​യോ ഔ​പ​ചാ​രി​ക​ത​യു​ടെ​യോ അ​ന്ത​രീ​ക്ഷം ഇ​വി​ടെ​യി​ല്ല. സി​നി​മ​യു​ടെ റി​ലീ​സി​ന് ശേ​ഷം പ​ല​പ്പോ​ഴാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും എ​ല്ലാ​വ​രും ഒ​രു​മി​ച്ച് വീ​ണ്ടും ഒ​ത്തു​ചേ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് സാ​ധ്യ​മാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

 ഷൂ​ട്ടിം​ഗ് ദി​വ​സ​ങ്ങ​ൾ ഞാ​ൻ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ട്. അ​ന്ന് ഇ​ത്ര​യ​ധി​കം പ​ണി​യെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ചി​ന്തി​ച്ചി​രു​ന്നി​ല്ല. 18–20 മ​ണി​ക്കൂ​ർ വ​രെ ഷൂ​ട്ട് നീ​ണ്ട ദി​വ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​തൊ​ക്കെ ആ​ലോ​ചി​ക്കു​മ്പോ​ഴാ​ണ് അ​തി​ന് പി​ന്നി​ൽ എ​ത്ര​യോ ആ​ളു​ക​ളു​ടെ അ​ധ്വാ​ന​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. ഒ​രു ഷോ​ട്ടി​നു​വേ​ണ്ടി ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​പ്പോ​ഴും എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്.

രാ​വി​ലെ എ​ത്തു​ന്നു, കോ​സ്റ്റ്യൂം ധ​രി​ക്കു​ന്നു, ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്നു, ന​മ്മു​ടെ ബെ​സ്റ്റ് കൊ​ടു​ക്കു​ന്നു, തി​രി​ച്ചു പോ​കു​ന്നു. എ​ന്നാ​ൽ സി​നി​മ വ​ലി​യ വി​ജ​യ​മാ​യി ഇ​ന്നി​വി​ടെ നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ഇ​തൊ​ന്നും ഞാ​ൻ ത​ന്നെ ചെ​യ്ത​താ​യി തോ​ന്നു​ന്നി​ല്ല. ഇ​തു ന​മ്മ​ൾ ചെ​യ്ത​താ​ണ്. ചി​ത്ര​ത്തി​ലൂ​ടെ ഉ​ണ്ണി​മാ​യ​യു​മാ​യി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദം ല​ഭി​ച്ചു. സി​ദ്ധാ​ർ​ഥും ഉ​ണ്ണി​മാ​യ​യു​മാ​യാ​ണ് സെ​റ്റി​ൽ ച​ർ​ച്ച. അ​തി​ൽ സി​ദ്ധു ഞ​ങ്ങ​ളു​ടെ ച​ർ​ച്ച എ​ന്തെ​ങ്കി​ലും ഡി​ബേ​റ്റി​ലേ​ക്ക് ക​യ​റ്റും.
ഫെ​മി​നി​സം എ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ൻ തു​ട​ങ്ങു​മെ​ന്ന് അ​റി​യാം. അ​ങ്ങ​നെ എ​ല്ലാ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ഇ​തേ സൗ​ഹൃ​ദം ത​ന്നെ​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​ണ് കു​ട്ടേ​ട്ട​ൻ (വി​ജ​യ​രാ​ഘ​വ​ൻ) എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ കു​ട്ടേ​ട്ട​ൻ എ​ത്തി​യ​തും സെ​റ്റി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ന് വ​ലി​യ മാ​റ്റ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ സ്വാ​ഗും എ​ല്ലാ​വ​രോ​ടു​മു​ള്ള ക​രു​ത​ലും സ്നേ​ഹ​വും ന​ല്ല സം​ഭാ​ഷ​ണ​ങ്ങ​ളും ഞ​ങ്ങ​ൾ​ക്ക് വ​ലി​യ പി​ന്തു​ണ​യാ​യി​രു​ന്നു. നി​ര​വ​ധി പൊ​ലി​സ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് കു​ട്ടേ​ട്ട​ൻ. എ​ന്‍റെ പ​ല ഷോ​ട്ടു​ക​ളി​ലും തി​രു​ത്ത​ലു​ക​ൾ നി​ർ​ദേ​ശി​ച്ച​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ആ ​ക​ഥാ​പാ​ത്രം ന​ന്നാ​യ​ത്.

എ​ന്‍റെ ഇ​രു​പ​ത് വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ ഒ​രു​പാ​ട് സ്നേ​ഹം ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. പ​ക്ഷേ, എ​നി​ക്ക് ല​ഭി​ച്ച മെ​സേ​ജു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​റ​യു​ന്ന​ത് അ​ലീ​ന എ​ബ്ര​ഹാം ഒ​രു പൊ​ലി​സ് ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും അ​വ​ൾ ഒ​രു അ​മ്മ കൂ​ടി​യാ​ണെ​ന്നാ​ണ്. ആ ​സ്വീ​കാ​ര്യ​ത എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് വ​ന്ന​തെ​ന്ന് കാ​ണു​മ്പോ​ൾ ഇ​പ്പോ​ഴും സ​ന്തോ​ഷം തോ​ന്നു​ന്നു. ഷ​ഹ​ദും എ​ഴു​ത്തു​കാ​രും ആ ​കാ​ര്യം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യ​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. അ​മ്മ​യു​ടെ ഇ​മോ​ഷ​ൻ എ​ന്താ​ണെ​ന്ന് അ​വ​ർ കൃ​ത്യ​മാ​യി ആ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ​റ​ഞ്ഞു.

ഈ ​സി​നി​മ​യ്ക്ക് പി​ന്നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളും ത​ർ​ക്ക​ങ്ങ​ളും എ​ഡി​റ്റിം​ഗ് റൂ​മി​ലെ തീ​രു​മാ​ന​ങ്ങ​ളു​മൊ​ന്നും പ്രേ​ക്ഷ​ക​ർ അ​റി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ ജോ​ലി മ​നോ​ഹ​ര​മാ​യി ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത. ഒ​രു സ​മ​യ​ത്ത് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ എ​ന്നി​ലു​ള്ള വി​ശ്വാ​സം കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഷ​ഹ​ദ് എ​ന്നി​ൽ വി​ശ്വ​സി​ച്ച് ഈ ​ക​ഥാ​പാ​ത്രം ന​ൽ​കി​യ​ത്. എ​നി​ക്കു വേ​ണ്ടി നി​ൽ​ക്കു​ക​യും ചെ​യ്തു, അ​തി​ന് ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. അ​ത് എ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

ഷ​ഹ​ദി​ന്‍റെ മു​ൻ സി​നി​മ​യ്ക്ക് പ്ര​തീ​ക്ഷി​ച്ച വി​ജ​യം ല​ഭി​ക്കാ​തി​രു​ന്നി​ട്ടും ഒ​രു പു​തി​യ ജോ​ണ​റി​ലേ​ക്ക് മാ​റാ​നും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​നും ഷ​ഹ​ദ് ത​യാ​റാ​യി. അ​തൊ​രു റി​സ്ക് ത​ന്നെ​യാ​യി​രു​ന്നു. എ​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്ന​തും റി​സ്ക് ആ​ണ്. ആ ​തീ​രു​മാ​ന​ത്തെ നി​ർ​മാ​ണ​സം​ഘ​വും പി​ന്തു​ണ​ച്ചു. എ​ന്നെ​പ്പോ​ലെ​യു​ള്ള അ​ഭി​നേ​താ​ക്ക​ൾ​ക്ക് ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ റോ​ബി​യും എ​ന്നെ ഒ​രു​പാ​ട് പി​ന്തു​ണ​ച്ചു. തെ​റ്റു​ക​ൾ സം​ഭ​വി​ക്കു​മ്പോ​ഴും ഫ്രെ​യി​മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും തി​ര​ക്കു​കൂ​ട്ടാ​തെ സ​മ​യ​മെ​ടു​ത്ത് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. സ​മു​റാ​യി വാ​ളു​പോ​ലു​ള്ള ച​മ​ന്‍റെ എ​ഡി​റ്റിം​ഗും എ​ടു​ത്തു​പ​റ​യ​ണം.’’​പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ.

അ​വ​സാ​ന​മാ​യി അ​ച്ഛ​നെ​യും അ​മ്മ​യെ​യും കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴും പാ​ർ​വ​തി വി​കാ​രാ​ധീ​ന​യാ​യി. താ​ൻ ജോ​ലി ചെ​യ്യു​മ്പോ​ൾ അ​ച്ഛ​നും അ​മ്മ​യും ത​ന്നെ മി​സ് ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ഓ​രോ വി​ജ​യ​ത്തി​ലും അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ കാ​ണു​ന്ന സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മാ​ണ് ത​നി​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കു​ന്ന​തെ​ന്ന് താ​രം പ​റ​ഞ്ഞു. അ​വ​രു​ടെ ചി​രി​യും സ​ന്തോ​ഷും ഒ​ന്നു കൂ​ടി കാ​ണാ​ൻ ഒ​ര​വ​സ​രം ത​ന്ന​തി​ൽ എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും പാ​ർ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment