വീ​ടി​നു​ള്ളി​ൽ സ്പാ​യും തി​യേ​റ്റ​റും ഗ്ലാ​സ് ലി​ഫ്റ്റും! മും​ബൈ​യി​ലെ ആ​ഡം​ബ​ര ഫ്ലാ​റ്റി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ വൈ​റ​ൽ

മും​ബൈ​യി​ലെ ജൂ​ഹു​വി​ൽ 18 മു​ത​ൽ 20 കോ​ടി രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര ഫ്ലാ​റ്റി​ന്‍റെ റൂം ​ടൂ​ർ ചെ​യ്ത് യു​വാ​ക്ക​ൾ. ഏ​ക​ദേ​ശം 5000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കു​ടും​ബ​വീ​ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​വ​ർ വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​യെ​ത്തു​ന്ന സ​മ്പ​ത്തി​ന്‍റെ ആ​ഡം​ബ​ര​ക്കാ​ഴ്ച​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

മും​ബൈ​യി​ലു​ള്ള ര​ണ്ട് യു​വാ​ക്ക​ളെ സ​മീ​പി​ച്ച് ഒ​രു ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ എ​ത്തു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. നി​ങ്ങ​ൾ എ​ത്ര രൂ​പ​യാ​ണ് വാ​ട​ക ന​ൽ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു യു​വാ​ക്ക​ളോ​ടു​ള്ള ചോ​ദ്യം. എ​ന്നാ​ൽ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മ​റു​പ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ‘ഞാ​ൻ വാ​ട​ക​യൊ​ന്നും ന​ൽ​കാ​റി​ല്ല. ഈ ​അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റേ​താ​ണ്’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

വീ​ടി​ന്‍റെ വി​സ്തീ​ർ​ണ​വും ഏ​ക​ദേ​ശ വി​ല​യും ചോ​ദി​ച്ച​തോ​ടെ 5000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​വും 18–20 കോ​ടി രൂ​പ വി​ല​യു​മാ​ണെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. പി​ന്നാ​ലെ വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ൾ കാ​ണി​ക്കാ​നും ത​യാ​റാ​യി.

എ​ട്ട് ബെ​ഡ്റൂ​മു​ക​ളു​ണ്ടാ​യി​രു​ന്ന ഫ്ലാ​റ്റ് പി​ന്നീ​ട് നാ​ലാ​ക്കി മാ​റ്റി​യ​തോ​ടെ ഓ​രോ മു​റി​ക്കും കൂ​ടു​ത​ൽ വി​ശാ​ല​ത ല​ഭി​ച്ചു​വെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ ആ​ദ്യം ആ​ക​ർ​ഷി​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നും വി​ശാ​ല​മാ​യ ലി​വിം​ഗ് റൂ​മു​മാ​ണ്.

ഇ​ൻ​ഡോ​ർ ഗാ​ർ​ഡ​നാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ക​ൽ​നി​ർ​മി​ത ജ​ല​ധാ​ര​യും ഈ ​ഉ​ദ്യാ​ന​ത്തി​ലു​ണ്ട്. വി​ശാ​ല​മാ​യ ഡൈ​നിം​ഗ് ഏ​രി​യ, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ലോ​ഞ്ച് എ​ന്നി​വ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ന്നാ​ൽ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത് ഇ​റ്റ​ലി​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ലി​ഫ്റ്റാ​ണ്. തു​റ​ന്ന മേ​ൽ​ക്കൂ​ര​യു​ള്ള ഗ്ലാ​സ് എ​ലി​വേ​റ്റ​റാ​ണ് ഫ്ലാ​റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.​സ്വ​കാ​ര്യ സ്പാ ​റൂം, ഹോം ​തി​യേ​റ്റ​ർ, വാ​ക്ക്-​ഇ​ൻ വാ​ർ​ഡ്രോ​ബു​ക​ൾ, മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ബെ​ഡ്റൂ​മു​ക​ൾ എ​ന്നി​വ​യും ഈ ​കോ​ടി​ക​ളു​ടെ ഫ്ലാ​റ്റി​ലു​ണ്ട്. ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു​ള്ള ന​ഗ​ര കാ​ഴ്ച​ക​ളും വീ​ഡി​യോ​യി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment