മാവേലിക്കര : മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളി പെൺസുഹൃത്തിന്റെ മടിയിലിരുന്ന രണ്ടു വയസുകാരിയായ മകളെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. മാവേലിക്കര മാങ്കാംകുഴിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അസം സ്വദേശി പരിതോഷ് മൊണ്ടേൽ ആണ് കസ്റ്റഡിയിലായത് റോണ്ട് വാലി യുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്.
മർദനത്തെുടർന്ന് ബോധം നഷ്ടമായ കുഞ്ഞിനെ ദമ്പതികൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തി. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു.
തുടർന്നുള്ള പൊലീസ് പരിശോധനയിലാണ് പരിതോഷ് മൊണ്ടേലിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
