‘വ്യ​ക്തി​പ​ര​മാ​യി ആ​രെ​യും അ​ധി​ക്ഷേ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, കാ​സ​ർ​ഗോ​ട്ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ആ​ശ​യ​വി​നി​മ​യ​ത്തി​ലെ അ​പാ​ക​ത മൂ​ലം’ -തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം: കാ​സ​ർ​ഗോ​ഡ് കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശി​ൽ​പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ആ​ശ​യ​വി​നി​മ​യ​ത്തി​ലെ അ​പാ​ക​ത മൂ​ല​മാ​ണെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം വ​രെ സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​സ​ർ​ഗോ​ട്ടെ പ​രി​പാ​ടി​ക്കാ​യി നേ​ര​ത്തെ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 9.32ന് ​ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ​യും വ​ട​ക​ര​യി​ലെ​യും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​കാ​സ​ർ​ഗോ​ട്ടേ​യ്ക്ക് പോ​കാ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

സം​ഘാ​ട​ക​രെ ബ​ന്ധ​പ്പെ​ടാ​ൻ വ്യാ​ഴാ​ഴ്ച രാ​ത്രി നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ത​ന്‍റെ ടൂ​ർ ഡ​യ​റി​യും റ​ദ്ദാ​ക്കി​യ ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​വ്യ​ക്തി​പ​ര​മാ​യി ആ​രെ​യും അ​ധി​ക്ഷേ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment