രാ​വി​ലെ പ​ശു മൂ​ത്ര​മൊ​ഴി​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ന് താ​ഴെ ത​ല​വ​ച്ച് കു​ളി​ച്ചു: വ​ല്ലാ​ത്തൊ​രു എ​ക്സ്പീ​രി​യെ​ൻ​സെ​ന്ന് ട്രാ​വ​ൽ വ്ലോ​ഗ​ർ അ​രു​ണി​മ

സൗ​ത്ത് സു​ഡാ​നി​ലെ ഒ​രു ഗോ​ത്ര​വി​ഭാ​ഗ​മാ​ണ് മു​ണ്ടാ​രി. മ​ല​യാ​ളി ട്രാ​വ​ൽ വ്ലോ​ഗ​ർ അ​രു​ണി​മ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര വി​ഷ​യം. അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ശു​മൂ​ത്ര​ത്തി​ൽ കു​ളി​ച്ച​താ​ണ് സം​ഗ​തി വൈ​റ​ലാ​കാ​ൻ കാ​ര​ണം.

രാ​വി​ലെ പ​ശു മൂ​ത്ര​മൊ​ഴി​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ന് താ​ഴെ ത​ല​വ​ച്ച് കു​ളി​ക്കു​ന്ന​താ​ണ് മു​ണ്ടാ​രി ജ​ന​ത​യു​ടെ പ​തി​വ് രീ​തി. അ​വ​രു​ടെ സം​സ്കാ​ര​വും ജീ​വി​ത​രീ​തി​ക​ളും നേ​രി​ട്ട​റി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​നും ഈ ​ആ​ചാ​രം പ​രീ​ക്ഷി​ച്ച​തെ​ന്ന് അ​രു​ണി​മ പ​റ​ഞ്ഞു. ”ഇ​തൊ​രു വ​ല്ലാ​ത്ത എ​ക്‌​സ്പീ​രി​യ​ൻ​സ് ആ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് മൂ​ത്ര​ത്തി​ൽ കു​ളി​ക്കു​ന്ന​ത്’ എ​ന്ന് അ​രു​ണി​മ പ​റ​ഞ്ഞു.

പ​ശു​മൂ​ത്ര​ത്തി​ൽ കു​ളി​ക്കു​ന്ന​തി​ന് പു​റ​മെ, ഉ​ണ​ക്കി​യ ചാ​ണ​കം ക​ത്തി​ച്ച ചാ​രം ദേ​ഹ​ത്ത് പു​ര​ട്ടു​ന്ന ശീ​ല​വും ഈ ​ഗോ​ത്ര​വി​ഭാ​ഗ​ത്തി​നു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​രു​ണി​മ സൗ​ത്ത് സു​ഡാ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഇ​തൊ​രു വൃ​ത്തി​കേ​ടാ​ണെ​ന്നും ഇ​ത്ര​യ​ധി​കം രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​ട്ടും വി​വ​ര​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ർ​ശ​നം.

Related posts

Leave a Comment