കൊലക്കയര്‍ വലിക്കാന്‍ എന്റെ കൈകള്‍ വിറയ്ക്കില്ല! രാജ്യം തലകുനിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാന്‍ അനുമതി തേടി കോട്ടയം സ്വദേശി നവില്‍ ടോം ജയിംസ്

ജോ​​മി കു​​ര്യാ​​ക്കോ​​സ്

കോ​​ട്ട​​യം: “കൊ​ല​ക്ക​യ​ർ വ​ലി​ക്കാ​ൻ എ​ന്‍റെ കൈ​ക​ൾ വി​റ​യ്ക്കി​ല്ല. രാ​ജ്യം ത​ല​കു​നി​ച്ച നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ എ​നി​ക്കു ഭ​യ​മി​ല്ല. തി​ഹാ​ർ ജ​യി​ൽ സൂ​പ്ര​ണ്ട് അ​നു​വ​ദി​ച്ചാ​ൽ ഞാ​ൻ ആ​രാ​ച്ചാ​രാ​കും’. പാ​ലാ കു​ട​ക്ക​ച്ചി​റ സ്വ​ദേ​ശി​യും ഡ​ൽ​ഹി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ന​വീൽ ടോം ​ജ​യിം​സ് ക​ണ്ണാ​ട്ട് നി​ർ​ഭ​യ പ്ര​തി​ക​ളു​ടെ ആ​രാ​ച്ചാ​രാ​കാ​ൻ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു.

“എ​ന്നെ പി​ന്തി​രി​പ്പി​ക്കാ​ൻ ആ​രും നോ​ക്ക​ണ്ട. കോ​ട്ട​യ​ത്തെ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ൾ ആ​തു​ര​സേ​വ​നം ചെ​യ്ത​യാ​ളാ​ണ് ഞാ​ൻ. കൊ​ടും​ക്രൂ​ര​ത ന​ട​ത്തി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു തൂ​ക്കു​ക​യ​ർ ഒ​രു​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കും.’’ നി​ർ​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ആ​രാ​ച്ചാ​ർ​മാ​ർ ഇ​ല്ലെ​ന്ന വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ​യാ​ണു കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ “നീ​തി​മാൻ’ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​വീൽ ടോം ​ജ​യിം​സ് ഡ​ൽ​ഹി സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സൂ​പ്ര​ണ്ടും പ്രി​സ​ണ്‍​സ് അ​ഡീ​ഷ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലു​മാ​യ മു​കേ​ഷ് പ്ര​സാ​ദി​ന് ഇ ​മെ​യി​ൽ അ​യ​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​​തി​​ക​​ളെ തൂ​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തി​​ൽ പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചാ​​ൽ വ​​യ​​നാ​​ട്ടി​​ലെ ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ൽ ആം​​ബു​​ല​​ൻ​​സ് വാ​​ങ്ങാ​​ൻ ഈ ​​പ​​ണം ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ന​​വി​​ൽ പ​​റ​​ഞ്ഞു. കോ​​ട്ട​​യം, പാ​​ന്പാ​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​തു​​രാ​​ല​​യ​​ങ്ങ​​ളി​​ൽ സേ​​വ​​നം ചെ​​യ്തി​​രു​​ന്ന ന​​വീ​​ൽ ഇ​​പ്പോ​​ൾ കു​​ടും​​ബ​ സ​​മേ​​തം ഡ​​ൽ​​ഹി​​യി​​ലാ​​ണു താ​​മ​​സം.

സ്കാ​​നി​​യ ബ​​സും ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക​​ളും ഓ​​ടി​​ച്ചി​​രു​​ന്ന ന​​വി​​ൽ നി​​ർ​​ഭ​​യ സം​​ഭ​​വം ന​​ട​​ന്ന ഡ​​ൽ​​ഹി വ​​സ​​ന്ത് വി​​ഹാ​​ർ മ​​ഹി​​പാ​​ൽ​​പൂ​​രി​​ലാ​​യി​​രു​​ന്നു താ​​മ​​സം. ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ളു​​ടെ പി​​താ​​വാ​​യ ത​​ന്നെ നി​​ർ​​ഭ​​യ സം​​ഭ​​വം ഭീ​​തി​​പ്പെ​​ടു​​ത്തുന്ന​​താ​​യും ഇ​​നി ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ൻ പ്ര​​തി​​ക​​ൾ​​ക്കു പ​​ര​​മാ​​വ​​ധി ശി​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ന​​വീ​​ൽ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. നി​​ർ​​ഭ​​യ​​ക്കേ​​സി​​ൽ പ്ര​​തി​​ക​​ൾ​​ക്കു വ​​ധ​​ശി​​ക്ഷ ഉ​​റ​​പ്പാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തി​ഹാ​​ർ ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ ആ​​രാ​​ച്ചാ​​രെ തേ​​ടി​​യ​​ത്.

ആ​​രാ​​ച്ചാ​​രു​​ടെ ത​​സ്തി​​ക സ്ഥി​​രം നി​​യ​​മ​​ന​​ത്തി​​നു​​ള്ള​​ത​​ല്ല. ആ​​വ​​ശ്യ​​മു​​ള്ള​​പ്പോ​​ൾ മാ​​ത്രം യോ​​ഗ്യ​​രാ​​യ​​വ​​രെ റി​​ക്രൂ​​ട്ട് ചെ​​യ്യു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. മാ​​ന​​സി​​ക​​മാ​​യും ശാ​​രീ​​രി​​ക​​മാ​​യും പൂ​​ർ​​ണ ആ​​രോ​​ഗ്യ​​മു​​ണ്ടാ​​കു​​ക മാ​​ത്ര​​മാ​​ണ് ആ​​രാ​​ച്ചാ​​ർ ത​​സ്തി​​ക​​യു​​ടെ യോ​​ഗ്യ​​ത. ആ​​രാ​​ച്ചാ​​രി​​ല്ലെ​​ങ്കി​​ൽ ജ​​യി​​ൽ ജീ​​വ​​ന​​ക്കാ​​ർ​ത​​ന്നെ ശി​​ക്ഷ ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണു രീ​​തി.

ആ​​രാ​​ച്ചാ​​ർ​​മാ​​രി​​ല്ലെ​​ന്ന വാ​​ർ​​ത്ത​​യ്ക്കു പി​​ന്നാ​​ലെ ഷിം​​ല സ്വ​​ദേ​​ശി​​യാ​​യ ര​​വി​​കു​​മാ​​ർ, ത​​ന്നെ ആ​​രാ​​ച്ചാ​​രാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു രാ​​ഷ്‌​ട്ര​​പ​​തി​​ക്കു ക​​ത്ത​​യ​​ച്ചി​​രു​​ന്നു. 2012 ഡി​​സം​​ബ​​ർ 16നാ​​ണ് ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ൽ രാ​​ജ്യ​​ത്തെ ന​​ടു​​ക്കി​​യ നി​​ർ​​ഭ​​യ കൂ​​ട്ട​​മാ​​ന​​ഭം​​ഗം ന​​ട​​ന്ന​​ത്.

ഡ​​ൽ​​ഹി വ​​സ​​ന്ത് വി​​ഹാ​​റി​​ൽ സി​​നി​​മ ക​​ണ്ടു താ​​മ​​സ​സ്ഥ​​ല​​ത്തേ​​ക്കു മ​​ട​​ങ്ങി​​യ ഫി​​സി​​യോ​​തെ​​റാ​​പ്പി വി​​ദ്യാ​​ർ​​ഥി​​നി​​യെ ബ​​സി​​ൽ ക്രൂ​​ര​​മാ​​യി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി പു​​റ​​ത്തേ​​ക്കെ​​റി​​ഞ്ഞു. ആ​​ദ്യം സ​​ഫ്ദ​​ർ​​ജം​​ഗ് ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു സിം​​ഗ​​പ്പൂ​​ർ മൗ​​ണ്ട് എ​​ലി​​സ​​ബ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും 29ന് ​​മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി.

ബ​​സ് ഡ്രൈ​​വ​​ർ രാം ​​സിം​​ഗ്, സ​​ഹോ​​ദ​​ര​​ൻ മു​​കേ​​ഷ് സിം​​ഗ് (30), വി​​ന​​യ് ശ​​ർ​​മ (24), പ​​വ​​ൻ ഗു​​പ്ത (കാ​​ലു-23), അ​​ക്ഷ​​യ് ഠാ​​ക്കൂ​​ർ (32), 18 വ​​യ​​സ് തി​​ക​​യാ​​ത്ത യു​​വാ​​വ് എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ്ര​​തി​​ക​​ൾ. അ​​തി​​വേ​​ഗ കോ​​ട​​തി വി​​ചാ​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ 2013 ജ​​നു​​വ​​രി 17നു ​​തു​​ട​​ങ്ങി.

രാം ​​സിം​​ഗ് 2013 മാ​​ർ​​ച്ച് 11ന് ​​തി​​ഹാ​​ർ ജ​​യി​​ലി​​ൽ ജീ​​വ​​നൊ​​ടു​​ക്കി. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പ്ര​​തി 2015ൽ ​​മോ​​ചി​​ത​​നാ​​യി. മ​​റ്റു നാ​​ലു പേ​​ർ​​ക്കെ​​തി​​രാ​​യാ​​ണു വ​​ധ​​ശി​​ക്ഷ നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. മേ​​ൽ​​ക്കോ​​ട​​തി​​ക​​ൾ വ​​ധ​​ശി​​ക്ഷ ശ​​രി​​വ​​ച്ച വി​​ധി​​ക്കെ​​തി​​രെ മൂ​​ന്നു പ്ര​​തി​​ക​​ൾ ന​​ൽ​​കി​​യ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി സു​​പ്രീംകോ​​ട​​തി 2018 ജൂ​​ലൈ ഒ​​ന്പ​​തി​​നു ത​​ള്ളി​​യി​​രു​​ന്നു. ഒ​​രു പ്ര​​തി രാ​​ഷ്‌​ട്ര​​പ​​തി​​ക്കു ദ​​യാ​​ഹ​​ർ​​ജി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Related posts