ആ​ശു​പ​ത്രി​ലെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ വാ​ർ​ഡി​ലെ ബെ​ഡു​ക​ളി​ൽ വാ​ർ​ഡി​ൽ ച​ത്ത എ​ലി​യും പൂ​ച്ച​യും: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച കൈ​മാ​റും

പേ​രൂ​ർ​ക്ക​ട: ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ വാ​ർ​ഡി​ലെ ബെ​ഡു​ക​ളി​ൽ പൂ​ച്ച​ക​ളെ​യും ഒ​രു ച​ത്ത എ​ലി​യെ​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച കൈ​മാ​റും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബി​ന്ദു മോ​ഹ​ൻ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട് ഡി​എ​ച്ച്എ​സി​നാ​ണ് കൈ​മാ​റു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് സം​ഭ​വം ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കൂ​ട്ടി​രി​പ്പു​കാ​രു​ടെ വാ​ർ​ഡി​ൽ ഇ​ട്ടി​രി​ക്കു​ന്ന ബെ​ഡു​ക​ളി​ൽ ച​ത്ത എ​ലി​യേ​യും ഉ​റ​ങ്ങു​ന്ന പൂ​ച്ച​യെ​യും ക​ണ്ടെ​ത്തി​യ​ത്. ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ വ​ൻ വി​വാ​ദ​മാ​യി തീ​രു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ട്രോ​ളു​ക​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത​തിരുന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഇ​ട​പെ​ടു​ക​യും അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​നും വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വേ​ണ്ടി അ​ട​ച്ചി​ട്ട വാ​ർ​ഡ് ആ​ണെ​ന്നും അ​തി​നു​ള്ളി​ൽ എ​ങ്ങ​നെ​യോ പൂ​ച്ച​യും എ​ലി​യും ക​യ​റി​യ​താ​ണെ​ന്നു​മാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റു​ടെ സേ​വ​ന​വും മ​രു​ന്നും ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് പൂ​ച്ച​യും എ​ലി​യും യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ന്ന​തെ​ന്ന നി​ല​യി​ലാ​ണ് ട്രോ​ളു​ക​ൾ കു​മി​ഞ്ഞു​കൂ​ടി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ടും മ​റ്റു​ള്ള അ​ധി​കാ​രി​ക​ളോ​ടും ഡി​എം​ഒ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യു​ണ്ടാ​യി.​വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച ത​ന്നെ കൈ​മാ​റു​മെ​ന്ന് ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment