ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്ര​ത്തി​ല്‍ തി​രി​തെ​ളി​ച്ച് ഭ​ദ്ര​കീ​ർ​ത്തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ‘ശ്രീ​കൃ​ഷ്ണ ടീ ​സ്റ്റാ​ള്‍’ പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: അ​ച്ഛ​ന്‍റെ ജീ​വ​നാ​യി​രു​ന്ന ത​ട്ടു​ക​ട‌‌​യു​ടെ പ്ര​വ​ർ​ത്ത​നം ഭ​ദ്ര​കീ​ർ​ത്തി​യും കു​ടും​ബാം​ഗ​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ചു. ചേ​രാ​ന​ല്ലൂ​രി​ല്‍ ജ​ഡ്ജി​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച ആ​ഡം​ബ​ര​കാ​ര്‍ ഇ​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ത​ട്ടു​ക​ട ‘ശ്രീ​കൃ​ഷ്ണ ടീ ​സ്റ്റാ​ള്‍’ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

മ​ക​ള്‍ ഭ​ദ്ര​കീ​ര്‍​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും മ​ക​നും ചേ​ര്‍​ന്നാ​ണു ക​ട തു​റ​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച മ​ക​ള്‍​ത​ന്നെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍.

ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ര്‍​പാ​ടി​ലും നാ​ട്ടു​കാ​രു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ​യോ​ടെ​യാ​ണു ക​ട പു​ന​രാ​രം​ഭി​ക്കാ​ന്‍ കു​ടും​ബം തീ​രു​മാ​നി​ച്ച​ത്. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍ മു​ന്പ് ന​ട​ത്തി​വ​ന്ന അ​തേ രീ​തി​യി​ല്‍ യാ​തൊ​രു മാ​റ്റ​വു​മി​ല്ലാ​തെ ദോ​ശ​യും ച​മ്മ​ന്തി​യും ഓം​ലെ​റ്റും ന​ല്‍​കി ത​ട്ടു​ക​ട മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്ര​ത്തി​ല്‍ തി​രി​തെ​ളി​ച്ചാ​ണ് ചി​റ്റൂ​ര്‍ നി​വാ​സി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കൈ​പ്പു​ണ്യം അ​റി​ഞ്ഞ ചി​റ്റൂ​രി​ലെ പ്ര​ദേ​ശ​വാ​സി​ക​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment