മോ​സ്കി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടി​നെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു

കു​ൽ​ഗാം: ജ​മ്മു ക​ശ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ മോ​സ്കി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടി​നെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ദ​ക്ഷി​ണ ക​ശ്മീ​രി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​വ​സാ​ന​ത്തെ പ്രാ​ദേ​ശി​ക ഭീ​ക​ര ക​മാ​ൻ​ഡ​റാ​യി​രു​ന്നു ഇ​യാ​ൾ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

കു​ൽ​ഗാം ജി​ല്ല​യി​ലെ സം​ഗ​ൽ​പോ​റ ഗ്രാ​മ​ത്തി​ലെ ഒ​രു മൂ​ന്ന് നി​ല മോ​സ്കി​നു​ള്ളി​ലാ​ണ് ല​ത്തീ​ഫ് ഭ​ട്ട് ഒ​ളി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​വും ജ​മ്മു ക​ശ്മീ​ർ പൊ​ലീ​സും സി.​ആ​ർ.​പി.​എ​ഫും സം​യു​ക്ത​മാ​യി പ്ര​ദേ​ശം വ​ള​ഞ്ഞ​ത്.

ആ​രാ​ധ​നാ​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന അ​തീ​വ സം​യ​മ​നം പാ​ലി​ച്ചി​രു​ന്നു. വീ​ഡി​യോ കോ​ളി​ലൂ​ടെ​യും ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ലൂ​ടെ​യും കീ​ഴ​ട​ങ്ങാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വി​സ​മ്മ​തി​ക്കു​ക​യും സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 11-ന് ​അ​ഖ്‌​റ​നി​ലെ സി.​ആ​ർ.​പി.​എ​ഫ് ചെ​ക്ക്‌​പോ​സ്റ്റി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​യി​രു​ന്നു ല​ത്തീ​ഫ് ഭ​ട്ട്. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ലാ​റൂ മേ​ഖ​ല​യി​ൽ ന​ട​ന്ന മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ളു​ടെ സ​ഹാ​യി ഉ​മ​ർ നി​സാ​ർ ദാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു

ല​ത്തീ​ഫ് ഭ​ട്ടി​ന് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യ​ത് ഉ​മ​ർ നി​സാ​ർ

കു​ൽ​ഗാ​മി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​മ​ർ നി​സാ​ർ ദ​ർ ല​ഷ്ക​ർ ഇ ​തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടി​ന് ആ​റു മാ​സ​ത്തോ​ളം ഒ​ളി​ത്താ​വ​ള​വും സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്.

ല​ഷ്ക​ർ ഇ ​തൊ​യ്ബ​യു​ടെ ഭാ​ഗ​മാ​യ ‘ദി ​റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ടി​ൽ’ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​മ​ർ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

സി​ആ​ർ​പി​എ​ഫി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു മു​ൻ​പാ​യി ഇ​രു​വ​രും ചേ​ർ​ന്ന് പ്ര​ദേ​ശം നി​രീ​ക്ഷി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment