ആ​റു മാ​സം പി​ന്നി​ടു​ന്ന വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ‌​ടി​യി​ൽ പ​ത​റു​മോ?; സ​ഹാ​നു​ഭൂ​തി​യോ​ടെ സ​ദ്ഭ​ര​ണം തു‌​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ന്ത്രി​മാ​രി​ൽ ചി​ല​ർ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പി.​എ​സ്.​സി അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന പ​ട്ടി​ക​യെ​യും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​യും ചൊ​ല്ലി ഭി​ന്ന​ത​ക​ളു‌​ണ്ടാ​യ​ത്. പ​ട്ടി​ക സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​ല പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പ​ല കാ​ര്യ​ങ്ങ​ളും മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും അ​വ​ർ ഉ​ന്ന​യി​ച്ചു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​യ്യാ​റാ​ക്കി​യ പ​ട്ടി​ക അം​ഗീ​ക​രി​ക്കു​ന്ന​തി​നെ​ചൊ​ല്ലി​യും ത​ർ​ക്ക​ങ്ങ​ളു‌‌​ണ്ടാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​പ്ര​കാ​രം മ​ന്ത്രി​സ​ഭ​യി​ലെ ഹി​ന്ദു മ​ന്ത്രി​മാ​രാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തേ​ണ്ട​തെ​ങ്കി​ലും, ത​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണ് പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ പ​രാ​തി.

വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ അ​റി​യി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യ​തും നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​റു മാ​സം; ക​രു​ണാ​ക​ര​നെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഭ​ര​ണ​ശൈ​ലി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ വേ​ഗ​വും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ​ത​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഭ​ര​ണ​ശൈ​ലി​യാ​ണ് അ​തേ ക​സേ​ര​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി തു​ട​രു​ന്ന വി.​ഡി. സ​തീ​ശ​നും പി​ന്തു​ട​രു​ന്ന​ത്. ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്കാ​ൻ ഫ​യ​ൽ​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക എ​ഐ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ശ്ര​മി​ച്ചു​വ​രു​ന്ന​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കാ​ത്ത ഫ​യ​ൽ​നീ​ക്ക​ത്തി​നാ​യി സ​ര​ൾ കേ​ര​ള അ​ട​ക്ക​മു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും കൊ​ണ്ടു​വ​ന്നു.

അ​തോ​ടൊ​പ്പം, ത​ന്നെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രെ ചേ​ർ​ത്തു​നി​ർ​ത്തി മ​ന​സ​ലി​വോ​ടെ കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ചു ന​ൽ​കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ​ത​യും വി.​ഡി. സ​തീ​ശ​നൊ​പ്പ​മു​ണ്ട്. ഏ​ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലും അ​ലി​ഞ്ഞു​ചേ​ർ​ന്നും സെ​ൽ​ഫി​യെ​ടു​ത്തും, കു​ട്ടി​ക​ൾ​ക്ക് ഫോ​ണ്‍ വാ​ങ്ങി സെ​ൽ​ഫി​യെ​ടു​ത്തു കൊ​ടു​ത്തും മു​ന്നേ​റു​ന്ന വി.​ഡി. സ​തീ​ശ​ൻ ശൈ​ലി. മു​ൻ​പു​ള്ള 10 വ​ർ​ഷ​ത്തി​നു വി​രു​ദ്ധ​മാ​യി ഇ​ന്നു മു​ഖ്യ​മ​ന്ത്രി എ​ത്തി​ച്ചേ​രു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഒ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ജ​ന​ത്തി​ര​ക്കാ​ണ്. അ​തേ​സ​മ​യം, അ​ക​റ്റി​നി​ർ​ത്തേ​ണ്ട​വ​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നെ​ന്ന വി​മ​ർ​ശ​ന​വു​മു​യ​രു​ന്നു.

നേ​ട്ട​ങ്ങ​ൾ

സാ​മ്പ​ത്തി​ക​നി​ല ച​ലി​പ്പി​ക്കു​ന്ന​തി​ൽ വി​ജ​യം

ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ വി.​ഡി. സ​തീ​ശ​ന്‍റെ ആ​റു​മാ​സ​ത്തി​നി​ടെ​യു​ള്ള മു​ഖ്യ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്, സം​സ്ഥാ​ന​ത്തി​ന്‍റെ സ്തം​ഭ​ന​ത്തി​ലാ​യ സാ​മ്പ​ത്തി​ക​നി​ല ച​ലി​പ്പി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ലെ വി​ജ​യ​മാ​ണ്. ഓ​ണ​ക്കാ​ല​ത്തു തു​ട​ങ്ങി​യ വി​പ​ണി​യെ ച​ലി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ക്രി​സ്മ​സി​നോ​ട് അ​ടു​ക്കു​മ്പോ​ഴും തു​ട​രു​ന്ന​താ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ അ​ട​ക്കം പ്ര​തി​മാ​സം 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്താ​നാ​യി.
നി​കു​തി​ക​ളും ഫീ​സു​ക​ളും വ​ർ​ധി​പ്പി​ക്കാ​തെ​യാ​ണ് ക​ട​ക്കെ​ണി​യി​ലാ​യ ഖ​ജ​നാ​വി​നെ ഉ​ണ​ർ​ത്തു​ന്ന​ത്. നി​കു​തി​വ​രു​മാ​ന വ​ർ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി രാ​ജ്യ​ശ​രാ​ശ​രി​യേ​ക്കാ​ൾ മു​ന്നേ​റാ​ൻ സം​സ്ഥാ​ന​ത്തി​നു ക​ഴി​ഞ്ഞ​ത് സ​ർ​ക്കാ​രി​ന് ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്നു.

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്ന ന​യ​മാ​ണ് വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റേ​ത്. ഒ​പ്പം രാ​ഷ്‌​ട്രീ​യ വി​യോ​ജി​പ്പു​ക​ളി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രും.

മു​ട​ക്കാ​തെ ക്ഷേ​മ​പെ​ൻ​ഷ​നും കെ​എ​സ്ആ​ർ​ടി​സി തു​ക​യും

അ​ടി​സ്ഥാ​ന​വ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ൽ​സ​മ​യം​ത​ന്നെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ആ​റു​മാ​സ​മാ​യി സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. ക്ഷേ​മ​പെ​ൻ​ഷ​ൻ, അ​ങ്ക​ണ​വാ​ടി, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള ബ​ത്ത​ക​ളും പെ​ൻ​ഷ​നു​ക​ളും മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മാ​യ സ്ത്രീ​ക​ൾ​ക്കു​ള്ള പ്രി​യ​ദ​ർ​ശ​നി സൗ​ജ​ന്യ​യാ​ത്ര​യ്ക്കു പ്ര​തി​മാ​സം ചെ​ല​വാ​കു​ന്ന 80 കോ​ടി​യോ​ളം രൂ​പ അ​ത​തു മാ​സം​ത​ന്നെ കൊ​ടു​ത്തു​തീ​ർ​ക്കു​ന്നു. പ​ര​മാ​വ​ധി ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും കു​ടി​ശി​ക ഇ​ടാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ന​യം. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ കു​ടി​ശി​ക കൊ​ടു​ത്തു​തീ​ർ​ക്കു​ക​യും ചെ​യ്തു​വ​രു​ന്നു.

ആ​റു മാ​സ​ത്തി​നി​ടെ മൂ​ന്നാം നി​യ​മ​സ​ഭാ സ​മ്മേ​ള​നം

സ​ർ​ക്കാ​രി​ന്‍റെ ആ​റു​മാ​സം ഇ​ന്നു പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മൂ​ന്നാം നി​യ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. വ​യോ​ജ​ന​ക്ഷേ​മം അ​ട​ക്ക​മു​ള്ള നി​ര​വ​ധി ബി​ല്ലു​ക​ൾ പാ​സാ​ക്കി. ഇ​തി​നാ​യി പ്ര​ത്യേ​ക വ​കു​പ്പു രൂ​പീ​ക​രി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​ടി​മു​ടി പ​രി​ഷ്ക​രി​ക്കാ​നാ​യി വി​ദേ​ശ-​സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ബി​ല്ലു​ക​ൾ വ​രാ​നി​രി​ക്കു​ന്നു. മി​ഷ​ൻ സ​മു​ദ്ര ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്രാ​യോ​ഗി​ക ത​ല​ത്തി​ലാ​ക്കാ​നാ​യെ​ന്ന് അ​ഭി​മാ​നി​ക്കു​ന്നു.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ജീ​വ സു​യാ​ത്ര

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ജീ​വ സു​യാ​ത്ര പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടു​ക​ഴി​ഞ്ഞു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

കോ​ട്ട​ങ്ങ​ൾ

ഉ​ദ്യോ​ഗ​സ്ഥ സ​ർ​വാ​ധി​പ​ത്യം

ജ​ന​കീ​യ വ​കു​പ്പു​ക​ളി​ൽ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ സ​ർ​വാ​ധി​പ​ത്യ​മെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ആ​റു​മാ​സ​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ലെ പ്ര​ധാ​ന കോ​ട്ട​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ൾ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, റ​വ​ന്യു, പൊ​ലി​സ്, വൈ​ദ്യു​തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലും എ​ക്സൈ​സ് പോ​ലു​ള്ള വ​കു​പ്പു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ പ്ര​ക​ട​മാ​ണ്. സാ​ധാ​ര​ണ​യാ​യി, സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​വി​ട്ടി​പ്പി​ടി​ക്കു​ന്ന​തും മ​റു​ക​ണ്ടം ചാ​ടു​ന്ന​തും. എ​ന്നാ​ൽ, ഒ​രു സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ ഇ​തു പ്ര​ക​ട​മാ​കു​ന്ന​വെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ശ​ക്തം. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ​ക്കും ക​ഴി​യു​ന്നി​ല്ല.

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ഭ​ര​ണ​ക​ക്ഷി​ക്കാ​ർ നി​യ​ന്ത്രി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ട​ത് അ​നു​ഭാ​വ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​പ്പി​ടി​യി​ലാ​യെ​ന്ന വി​മ​ർ​ശ​നം കോ​ണ്‍​ഗ്ര​സും ഘ​ട​ക​ക​ക്ഷി​ക​ളും ഉ​ന്ന​യി​ക്കു​ന്നു.

ഇ​വി​ടെ​യും പു​റ​ത്താ​കു​ന്ന​തു സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന താ​ഴേ​ത്ത​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ വ​ലി​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ന്ന​താ​ണ് കേ​ര​ള ച​രി​ത്രം കാ​ട്ടി​ത്ത​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലെ​യും യു​ഡി​എ​ഫി​ലെ​യും അ​നൈ​ക്യം

കോ​ണ്‍​ഗ്ര​സി​ലെ​യും യു​ഡി​എ​ഫി​ലെ​യും അ​നൈ​ക്യം ഒ​രു​പ​രി​ധി വ​രെ സ​ർ​ക്കാ​രി​ന്‍റെ ഇ​മേ​ജി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ൾ വി​യ​ർ​പ്പും ര​ക്ത​വും ന​ൽ​കി പി​ടി​ച്ചെ​ടു​ത്ത ഭ​ര​ണ​ത്തി​ന്‍റെ സു​പ്ര​ധാ​ന ക​സേ​ര​ക​ളി​ൽ ഇ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ക്കാ​ർ ഇ​രി​ക്കു​ന്നു​വെ​ന്നാ​ണ് ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​നം. ബോ​ർ​ഡ്- കോ​ർ​പ​റേ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ വീ​തി​ച്ചു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​ൽ മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ പ​ര​സ്യ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് പ​ല​ത​വ​ണ പൊ​ട്ടി​ത്തെ​റി​ച്ചു. കെ​പി​സി​സി​ക്ക് അ​ധ്യ​ക്ഷ​നി​ല്ലാ​ത്ത​താ​ണ് വീ​തം​വ​യ്പ് പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടെ നി​ല​പാ​ട്. സ​ർ​ക്കാ​രി​ന് ഹ​ണി​മൂ​ണ്‍ പീ​രി​യ​ഡ് പോ​ലും ന​ൽ​കാ​തെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ക്കു​ന്നു.

ആ​റു​മാ​സ​മാ​യി​ട്ടും ന​യ​മി​ല്ലാ​തെ മ​ദ്യം വി​ള​മ്പ​ൽ

ഭ​ര​ണ​ത്തി​ലെ​ത്തി ആ​റു​മാ​സ​മാ​യി​ട്ടും പു​തി​യ സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​ക്കും അ​രാ​ജ​ക​ത്വ​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്നു. എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ക്സൈ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മ​ദ്യ​ലോ​ബി​യും ചേ​ർ​ന്ന് അ​ട്ടി​മ​റി​ക്കു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​കാ​ത്ത​തി​ലെ അ​തൃ​പ്തി തു​റ​ന്നു​പ​റ​ഞ്ഞ് മ​ന്ത്രി​യും നീ​ങ്ങു​ന്നു. മ​ദ്യ​ന​യ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും യു​ഡി​എ​ഫ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്.

വൈ​ദ്യു​തി ഷോ​ക്ക്

വൈ​ദ്യു​തി​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നാ​കെ ഷോ​ക്കേ​റ്റ അ​വ​സ്ഥ​യാ​ണ്. വൈ​ദ്യു​തി​ക്ഷാ​മം മു​ത​ൽ വൈ​ദ്യു​തി​വാ​ങ്ങ​ൽ വ​രെ ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​ന്നു പ​റ​യു​ന്നു, വൈ​ദ്യു​തി​മ​ന്ത്രി തി​രു​ത്തു​ന്നു. പ്ര​തി​പ​ക്ഷം കൂ​ടി വി​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ വൈ​ദ്യു​തി ഇ​നി​യും ഏ​റെ​നാ​ൾ ക​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

പ്ര​തി​പ​ക്ഷ​ത്ത് അ​സ്വാ​ര​സ്യം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് ആ​റു മാ​സം പി​ന്നി​ടു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡ് പ​രി​ശോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും വി​ല​യി​രു​ത്ത​പ്പെ​ടു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​തോ​ൽ​വി​യി​ലെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു സി​പി​എം. വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി​യും അ​തി​നു​ശേ​ഷ​മു​ള്ള വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ളും, പാ​ർ​ട്ടി​ക്കു​ണ്ടാ​യ കോ​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ചെ​റി​യ തി​രു​ത്ത​ലു​ക​ളും സം​ഘ​ട​നാ​പ​ര​മാ​യ ചി​ല മാ​റ്റ​ങ്ങ​ളു​മൊ​ക്കെ​യാ​യി സി​പി​എ​മ്മും ആ​റു മാ​സം മു​ന്നോ​ട്ടു പോ​യി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ല​ഭി​ക്കാ​ത്തി​ന്‍റെ അ​രി​ശ​ത്തി​ൽ സി​പി​ഐ​യും ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട​തി​ന്‍റെ വേ​വ​ലാ​തി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മും, ല​യ​ന​ത​ർ​ക്കം തീ​രാ​തെ മ​റ്റു പാ​ർ​ട്ടി​ക​ളും ആ​കെ​ക്കൂ​ടി വ​ല്ലാ​ത്ത സ്വൈ​ര​ക്കേ​ടി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ത​ന്നെ​യാ​ണു പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ തു​റു​പ്പു​ചീ​ട്ട്. പൊ​തു​വേ​ദി​ക​ളി​ലും നി​യ​മ​സ​ഭ​യി​ലും ഭ​ര​ണ​പ​ക്ഷം അ​തു ഭം​ഗി​യാ​യി പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ഉ​പ​യോ​ഗി​ച്ചു. പ്ര​ത്യേ​കി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. കാ​ര്യ​മാ​യ ഒ​രു ചെ​റു​ത്തു​നി​ൽ​പ്പും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല തീ​രെ ദു​ർ​ബ​ല​മാ​യ ഒ​രു കൂ​ട്ട​മാ​യി അ​വ​ർ മാ​റി​യെ​ന്ന​താ​ണ് അ​വ​സ്ഥ. ആ​റു മാ​സം പി​ന്നി​ടു​ന്ന ഒ​രു സ​ർ​ക്കാ​രി​നെ​തി​രേ കാ​ര്യ​മാ​യ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു​വ​ന്നി എ​ന്ന​തു ശ​രി​വ​യ്ക്കു​മ്പോ​ഴും നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ​പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ​ദാ​രി​ദ്ര്യം അ​നു​ഭ​വ​പ്പെ​ട്ടു. ഈ ​നി​ല​ത​ന്നെ​യാ​യി​രു​ന്നു നി​യ​മ​സ​ഭ​യ്ക്കു പു​റ​ത്തും ക​ണ്ട​ത്. ഇ​ട​തു​മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ യോ​ജി​ച്ചൊ​രു പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ അ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. സി​പി​എ​മ്മും സി​പി​ഐ​യും വെ​വ്വേ​റെ സ​മ​ര​ങ്ങ​ളാ​ണു ന​ട​ത്തി​യ​ത്. മു​ന്ന​ണി​യി​ലെ മൂ​ന്നാ​മ​ത്തെ ക​ക്ഷി​യെ​ന്നു വി​ളി​പ്പേ​രു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​പ​ക്ഷ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു. എ​ൻ​സി​പി ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ൾ പി​ള​ർ​ന്നും ല​യി​ച്ചും ആ​റു മാ​സം മു​ന്നോ​ട്ടു പോ​യി. ഇ​ട​തു​മു​ന്ന​ണി യോ​ഗം പ​ല​പ്പോ​ഴും പേ​രി​നു മാ​ത്രം ചേ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ന്‍റെ അ​തൃ​പ്തി സി​പി​ഐ എ​ത്ര പ്ര​ക​ട​മാ​ക്കി​യി​ട്ടും സി​പി​എം അ​ന​ങ്ങു​ന്നി​ല്ല. ഇ​ട​തു​മു​ന്ന​ണി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഇ​തു​വ​രെ​യും ചേ​ർ​ന്നി​ട്ടി​ല്ല. ഉ​പ​നേ​താ​വ് സ്ഥാ​നം ല​ഭി​ക്കാ​തെ ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ലാ​ണു സി​പി​ഐ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ചി​ല സ​മ​ര​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും അ​ത്ത​രം സ​മ​ര​ങ്ങ​ളെ​ല്ലാം കേ​വ​ലം ആ​ൾ​ക്കൂ​ട്ട​മാ​യി മാ​ത്രം ഒ​തു​ങ്ങി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സം​ബ​ന്ധി​ച്ച് അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കി​യ​തു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ആ​ണെ​ന്ന അ​ഭി​പ്രാ​യം പാ​ർ​ട്ടി​ക്കു​ള്ളി​ലെ നേ​താ​ക്ക​ൾ​ക്കു​ണ്ട്. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് ഇ​നി പി​ന്നോ​ട്ടു​പോ​കാ​ൻ സി​പി​ഐ​ക്കു ക​ഴി​യി​ല്ലെ​ന്ന ദു​ര​വ​സ്ഥ​യി​ലാ​ണു സി​പി​ഐ. ഈ ​വി​ഷ​യ​ത്തി​ലു​ള്ള സി​പി​എം-​സി​പി​ഐ ത​ർ​ക്കം ഭ​ര​ണ​പ​ക്ഷം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.

പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റ്റേ​റി​ന്‍റെ (ഇ​ഡി) അ​ന്വേ​ഷ​ണ​ത്തി​ൽ ബി​നോ​യ് വി​ശ്വം ന​ട​ത്തി​യ പ​രാ​മ​ർ​ശം സി​പി​എം-​സി​പി​ഐ അ​ക​ൽ​ച്ച കൂ​ട്ടി. ‘അ​ന്വേ​ഷ​ണം വേ​റെ ബി​സി​ന​സ് വേ​റെ’ എ​ന്ന ബി​നോ​യി​യു​ടെ പ്ര​യോ​ഗം പി​ണ​റാ​യി​യെ​യും സി​പി​എ​മ്മി​നെ​യും വ​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഈ ​പ്ര​യോ​ഗം സി​പി​ഐ സെ​ക്ര​ട്ട​റി പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചു. ഇ​തി​ലെ നീ​ര​സം ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ബി​നോ​യി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ഡി കേ​സി​ൽ കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ത​ട​ഞ്ഞ​തു സി​പി​എ​മ്മി​നും പി​ണ​റാ​യി​ക്കും രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ ആ​ശ്വാ​സ​മാ​യി. കേ​സി​ലെ കോ​ട​തി ന​ട​പ​ടി മാ​ത്ര​മാ​ണു ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി വ​ന്ന ഏ​ക രാ​ഷ്‌​ട്രീ​യ ബോ​ണ​സ്. പി​എ​സ്‌​സി​യി​ലെ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്, മെ​സി​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പി​ലെ പ​ർ​ച്ചേ​സ് അ​ഴി​മ​തി, ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​വാ​ദം ഇ​ങ്ങ​നെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ ഇ​ട​തു​ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ സി​പി​എ​മ്മി​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​വ​രു​ടെ ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ ഒ​രു ശ്ര​മ​വും പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​ക്ഷേ​പം സി​പി​എ​മ്മി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ട്.

സ​ഹാ​നു​ഭൂ​തി​യോ​ടെ സ​ദ്ഭ​ര​ണം

(വി. ​ഡി. സ​തീ​ശ​ന്‍, മു​ഖ്യ​മ​ന്ത്രി)

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ഭി​മാ​ന​ക​ര​മാ​യ ആ​റു മാ​സം പി​ന്നി​ടു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ന​ട​പ്പി​ലാ​ക്കി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ത​ന്നെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ക്കാ​നും ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ -പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍- പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ര്‍- ആ​യ​മാ​ര്‍ എ​ന്നി​വ​രു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചു. നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക​ളെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യും സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ച്ചു. സ​ഹാ​നു​ഭൂ​തി​യോ​ടെ​യു​ള്ള സ​ദ്ഭ​ര​ണ​മാ​ണ് വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്.

എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന​താ​ണ് പു​തു​യു​ഗ കേ​ര​ളം. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​ക​ണം വി​ക​സ​ന​മെ​ന്ന​താ​ണ് കാ​ഴ്ച​പ്പാ​ട്. പ​രി​സ്ഥി​തി​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തോ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ത​ക​ര്‍​ക്കു​ന്ന​തോ ആ​യ വി​ക​സ​നം കേ​ര​ള​ത്തി​ലു​ണ്ടാ​കി​ല്ല. ലോ​കം ശ്ര​ദ്ധി​ക്കു​ന്ന മാ​തൃ​ക​ക​ള്‍ സൃ​ഷ്‌​ടി​ക്ക​ണ​മെ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്നം. ആ ​സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ളി​പ്പോ​ള്‍ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ​മു​ദ്ര​സ​മ്പ​ത്തും അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​ലി​യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന് ന​മു​ക്ക് വ​ഴി​യൊ​രു​ക്ക​ണം. അ​തി​നു​ള്ള സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് മി​ഷ​ന്‍ സ​മു​ദ്ര. 2031ഓ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കാ​നാ​കും. റോ​ഡി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ അ​ന്‍​പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും ക​ട​ല്‍ വ​ഴി​യാ​ക്ക​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ക്രൂ​യി​സ് ഷി​പ്പിം​ഗും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ന​ദി​ക​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നാ​ല് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ള കേ​ര​ള​ത്തെ പ്ര​ധാ​ന ഏ​വി​യേ​ഷ​ന്‍ ഹ​ബ്ബാ​ക്കി മാ​റ്റു​ക​യും വേ​ണം.

ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ ന​മു​ക്ക് മി​ക​ച്ച നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കാ​ല​ഘ​ട്ട​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്രോ​ഗ്രാ​മു​ക​ളും മാ​റു​ന്ന തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ങ്ങ​ളും സം​സ്ഥാ​നം സ​ജ്ജ​മാ​ക്കും. ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പ​സൗ​ഹൃ​ദ സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കും. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ന​ഴ്‌​സിം​ഗ് സീ​റ്റു​ക​ളു​ടെ എ​ണ്ണം 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കും.

മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും സ​മൂ​ഹ​വും സ​ര്‍​ക്കാ​രും ഒ​പ്പ​മു​ണ്ടെ​ന്ന ഉ​റ​പ്പു ന​ല്‍​കാ​ന്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തോ​ടെ ന​മു​ക്കു ക​ഴി​ഞ്ഞു. സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ വൈ​ദ​ഗ്ധ്യം​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന സി​ല്‍​വ​ര്‍ ഇ​ക്കോ​ണ​മി​യാ​ണ് ന​മ്മു​ടെ ല​ക്ഷ്യം.

പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രെ​യും ഈ ​സ​ര്‍​ക്കാ​ര്‍ ചേ​ര്‍​ത്തു​പി​ടി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ-​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ഭ​വ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മു​ള്ള ഭ​വ​ന ധ​ന​സ​ഹാ​യ തു​ക നാ​ലു ല​ക്ഷ​ത്തി​ല്‍​നി​ന്ന് ആ​റ് ല​ക്ഷ​മാ​യും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ആ​റി​ല്‍​നി​ന്ന് എ​ട്ട് ല​ക്ഷ​മാ​യും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ല​ഹ​രി മാ​ഫി​യ​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ല. അ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ അ​ടി​വേ​ര​റ​ക്കും.

നി​കു​തി​ഭാ​രം ഉ​യ​ര്‍​ത്താ​തെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​യം. ജി​എ​സ്ടി വ​രു​മാ​ന​ത്തി​ല്‍ കേ​ര​ളം മി​ക​ച്ച മു​ന്നേ​റ്റ​മാ​ണു ന​ട​ത്തു​ന്ന​ത്. ഒ​ക്‌​ടോ​ബ​റി​ല്‍ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ന​ത്തി​ല്‍ മാ​ത്രം 3689 കോ​ടി രൂ​പ ഖ​ജ​നാ​വി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 27 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന. ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍ 13 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ള്ള​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ന്‍റെ ഈ ​കു​തി​പ്പ്. ചു​വ​പ്പു​നാ​ട​യു​ടെ കു​രു​ക്കി​ല്‍​നി​ന്ന് സം​രം​ഭ​ക​രെ ര​ക്ഷി​ക്കാ​നും പു​തു​മ​യാ​ര്‍​ന്ന സം​രം​ഭ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ക്കാ​നും ‘സ​ര​ള്‍ കേ​ര​ളം’ എ​ന്ന സു​പ്ര​ധാ​ന നി​യ​മ​മാ​ണ് കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്.

ഭാ​വി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കാ​ര്യ​ത്തി​ലും ന​മ്മ​ള്‍ മു​ന്നി​ലെ​ത്ത​ണം. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, ക്വാ​ണ്ടം കം​പ്യൂ​ട്ടിം​ഗ്, മെ​ഷീ​ന്‍ ലേ​ണിം​ഗ്, റോ​ബോ​ട്ടി​ക് കം​പ്യൂ​ട്ടിം​ഗ് മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്ക​ണം. ഡാ​റ്റ സെ​ന്‍റ​റു​ക​ള്‍, സെ​മി ക​ണ്ട​ക്‌​ട​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍, ഗ്ലോ​ബ​ല്‍ കേ​പ്പ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ക്ക​ണം. രാ​ജ്യ​ത്ത് ഐ​ടി മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ട സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ആ ​പാ​ര​മ്പ​ര്യം പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കാ​ല​ത്തും ന​മു​ക്ക് തു​ട​രാ​നാ​ക​ണം.

വി​ക​സ​ന​ത്തോ​ടൊ​പ്പം ഓ​രോ മ​നു​ഷ്യ​ന്‍റെ​യും ജീ​വി​ത​വും പ്ര​യാ​സ​ങ്ങ​ളും ക​രു​ത​ലോ​ടെ കാ​ണു​ന്ന ഭ​ര​ണ​സം​വി​ധാ​ന​മാ​ണ് ന​മു​ക്കു വേ​ണ്ട​ത്. സ്വാ​ത​ന്ത്ര്യം ഏ​താ​നും പേ​ര്‍​ക്കു​ള്ള​ത​ല്ല, മ​ത​മോ ജാ​തി​യോ ഉ​പ​യോ​ഗി​ച്ച് ആ​രെ​യും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്ത​രു​ത്. നി​താ​ന്ത ജാ​ഗ്ര​ത​യും ഉ​റ​ച്ച മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളും വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല. വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ അ​തി​നു പി​ന്നാ​ലെ പോ​ക​ട്ടെ. സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് ജ​ന​ക്ഷേ​മ​ത്തി​ലും വി​ക​സ​ന​ത്തി​ലു​മാ​ണ്. ക്രി​യാ​ത്മ​ക വി​മ​ര്‍​ശ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. തെ​റ്റു പ​റ്റി​യാ​ല്‍ തി​രു​ത്താ​ന്‍ ഒ​രു മ​ടി​യു​മി​ല്ല. പ​ക്ഷേ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ സ​ര്‍​ക്കാ​രി​നെ സ​മ്മ​ര്‍​ദ​ത്തി​ല്‍​പ്പെ​ടു​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട.

Related posts

Leave a Comment