‘ഒ​രു​ത​വ​ണ​യ​ല്ലേ’ എ​ന്ന് ക​രു​തേ​ണ്ട’: ക​ഞ്ചാ​വി​ന്‍റെ ഒ​രു പു​ക പോ​ലും അ​പ​ക​ട​മോ? പ​ഠ​നം പ​റ​യു​ന്ന​തി​ങ്ങ​നെ!

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ല​ഹ​രി​വ​സ്തു​വാ​ണ് ക​ഞ്ചാ​വ്. വേ​ദ​ന​സം​ഹാ​രി​യാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ക​ഞ്ചാ​വ് ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​ധേ​യ​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് നി​രോ​ധി​ത വ​സ്തു​വാ​ണ്. ഇ​ന്ന് സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ ത​ഴ​ച്ചു വ​ള​രു​ന്ന​ത്. ഒ​രു ത​വ​ണ മാ​ത്രം ക​ഞ്ചാ​വ് വ​ലി​ച്ചാ​ല്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നു ക​രു​തു​ന്ന​വ​രാ​ണ് ഒ​ട്ടു​മി​ക്ക കൗ​മാ​ര​ക്കാ​രും.

എ​ന്നാ​ല്‍ ക​ഞ്ചാ​വി​ന്‍റെ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗം പോ​ലും കൗ​മാ​ര​ക്കാ​രി​ലെ ത​ല​ച്ചോ​റി​ല്‍ ഏ​റെ ആ​ശ​ങ്കാ​ക​ര​മാ​യ രീ​തി​യി​ല്‍ മാ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം തെ​ളി​യി​ക്കു​ന്ന​ത്. ഇ​ത് കു​ട്ടി​ക​ളി​ലെ പേ​ടി​യേ​യും വെ​പ്രാ​ള​ത്തെ​യും വ​ര്‍​ധി​പ്പി​ക്കു​ന്ന ത​ത്തി​ലു​ള്ള മാ​റ്റ​മാ​ണ് ത​ല​ച്ചോ​റി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. 14 വ​യ​സ് പ്രാ​യ​മാ​യ ആ​ണ്‍​കു​ട്ടി​ക​ളി​ലും പെ​ണ്‍​കു​ട്ടി​ക​ളി​ലും ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രി​ല്‍ ക​ഞ്ചാ​വി​ലു​ള്ള സൈ​ക്കോ ആ​ക്ടീ​വ് രാ​സ​വ​സ്തു​വാ​യ ടി​എ​ച്ച്സി ത​ല​ച്ചോ​റി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​രു​ടെ സ്വ​ഭാ​വ​ത്തി​ല്‍ വ​ള​രെ​യേ​റെ മാ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു​മാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. അ​താ​യ​ത് ത​ല​ച്ചോ​റി​ലെ ചി​ല പേ​ശി​ക​ള്‍​ക്ക് വ​ല്ലാ​തെ ക​ട്ടി കൂ​ടു​ന്നു​വെ​ന്നും ഇ​ത് കൗ​മാ​ര കാ​ല​ത്ത് ത​ല​ച്ചോ​റി​ല്‍ ന​ട​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ വി​പ​രീ​ത​മാ​ണെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. കൗ​മാ​ര​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി ത​ല​ച്ചോ​റി​ന് ക​ട്ടി അ​ല്‍​പം കു​റ​യു​ന്ന പ്ര​വ​ണ​ത​യു​ണ്ട്.

ഇം​ഗ്ല​ണ്ട്, അ​യ​ര്‍​ലെ​ന്റ്, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​ര്‍ സ്‌​കാ​ന്‍ ചെ​യ്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് തെ​ളി​ഞ്ഞ​ത്. ത​ല​ച്ചോ​റി​ലെ ഗ്രേ ​മാ​റ്റ​ര്‍ എ​ന്ന ഘ​ട​ക​ത്തി​ന്റെ അ​ള​വി​ല്‍ വ്യ​ത്യാ​സം ക​ണ്ടി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ അ​മി​ഡ​ല, ഹി​പ്പോ​കാ​മ്പ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വ്യ​ത്യാ​സം കു​ട്ടി​ക​ളി​ലെ വി​കാ​ര​ങ്ങ​ള്‍, പേ​ടി, ഓ​ര്‍​മ്മ ശ​ക്തി, അ​ഭി​രു​ചി എ​ന്നി​വ​യെ സാ​ര​മാ​യി ബാ​ധി​ക്കും. വെ​റും ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന കൗ​മാ​ര​ക്കാ​രി​ല്‍ പോ​ലും ഈ ​അ​വ​സ്ഥ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment