കോഴിക്കോട്: സ്റ്റേഷന് മാറി ഇറങ്ങിയെന്നു മനസിലാക്കിയപ്പോള്‍ തിരിച്ച് ട്രെയിനിലേക്ക് ചാടിക്കയറിയ മധ്യവയസ്കന് ദാരുണാന്ത്യം ഇരിങ്ങല്‍ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്തോഷ്, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തിക്കോടിയാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങുകയായിരുന്നു.
ട്രെയിന്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്ഥലം മാറിയതായി മനസിലായത്. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അശ്വിന്, സാരംഗ്, ആര്യ.
