ലീ​ഡ​റു​ടെ മ​ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി വി​ട്ട പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ലീ​ഡ​റു​ടെ മ​ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് അ​ദ്ദേ​ഹം ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ​ത്മ​ജ ബി​ജെ​പി വി​ട്ട​ത് ന​ല്ല തീ​രു​മാ​ന​മാ​ണ്.

കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​ണ് പ​ത്മ​ജ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തെ പൂ​ർ​ണ​മാ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം പ​ത്മ​ജ​യു​ടെ രാ​ജി​യി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

താ​ന​ല്ല പ​ത്മ​ജ​യെ ബി​ജെ​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​തി​നാ​ൽ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട​ത് താ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്മ​ജ​യു​ടെ രാ​ജി നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. അ​നീ​ഷ് കു​മാ​റും പ്ര​തി​ക​രി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ത്താ​ലാ​ണ് ബി​ജെ​പി വി​ട്ട​തെ​ന്ന് പ​ത്മ​ജാ വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യു​ടെ ഐ​ഡി​യോ​ള​ജി​യും ത​ന്‍റെ ഐ​ഡി​യോ​ള​ജി​യു​മാ​യി തീ​രെ ചേ​ർ​ന്നു​പോ​കു​ന്നി​ല്ല. അ​ക്കാ​ര്യം തു​ട​ക്ക​ത്തി​ലേ മ​ന​സി​ലാ​യി​രു​ന്നു. പ​ക്ഷേ, ഒ​രു പാ​ർ​ട്ടി​യി​ൽ​നി​ന്ന് ചെ​ന്ന ഉ​ട​നേ പോ​രാ​ൻ പാ​ടി​ല്ല​ല്ലോ​യെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജെ​പി​യെ കു​റി​ച്ച് യാ​തൊ​രു പ​രാ​തി​യു​മി​ല്ല. അ​വ​ർ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. ബി​ജെ​പി​യു​ടെ ആ​ശ​യം തി​രി​ച്ച​റി​യാ​ൻ വൈ​കി​പ്പോ​യെ​ന്നും പ​ത്മ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment