ട്രെ​യി​നി​നൊ​പ്പം ന​ട​ന്ന് യാ​ത്ര​യ​യ​പ്പ്;മാ​താ​പി​താ​ക്ക​ളു​ടെ വൈ​കാ​രി​ക വി​ട​വാ​ങ്ങ​ൽ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

പു​റ​പ്പെ​ട്ടു​പോ​യ ട്രെ​യി​നി​നൊ​പ്പം ന​ട​ന്ന് കൈ​വീ​ശി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​യാ​ത്ര​യ​യ​പ്പ് വീ​ഡി​യോ ക​ണ്ട പ​ല​രും വി​കാ​രാ​ധീ​ന​രാ​വു​ക​യും കു​ടും​ബ​ത്തി​ന്റെ സ്നേ​ഹ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

നോ​യി​ഡ സ്വ​ദേ​ശി​യാ​യ അ​നു​ഷ്ക എ​ന്ന യു​വ​തി​യാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ചെ​റി​യ നി​മി​ഷ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കാ​റു​ള്ള അ​നു​ഷ്ക, ട്രെ​യി​നി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ക്യാ​മ​റ തി​രി​ച്ച് പി​ടി​ച്ചാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

മാ​താ​പി​താ​ക്ക​ൾ പു​റ​ത്ത് നി​ന്ന് ചി​രി​ച്ചു​കൊ​ണ്ട് കൈ​വീ​ശി​ക്കാ​ണി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ, ജ​ന​ലി​ലൂ​ടെ മ​ക​ളെ നോ​ക്കി അ​വ​ർ ട്രെ​യി​നി​നൊ​പ്പം ന​ട​ക്കാ​ൻ തു​ട​ങ്ങി.

കു​റ​ച്ചു ദൂ​രം കൂ​ടി ട്രെ​യി​നി​നൊ​പ്പം ന​ട​ന്ന ശേ​ഷം, ഒ​രാ​ൾ അ​വ​സാ​ന​മാ​യി ‘ത​മ്പ്സ് അ​പ്പ്’ കാ​ണി​ച്ചു. ട്രെ​യി​ൻ കാ​ഴ്ച​യി​ൽ നി​ന്ന് മ​റ​യു​ന്ന​ത് വ​രെ അ​വ​ർ കൈ​വീ​ശി​ക്കൊ​ണ്ടേ​യി​രു​ന്നു. “ഞാ​ൻ അ​വ​രെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു!” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​നു​ഷ്ക വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ​യി​ലെ അ​ച്ഛ​ന്‍റെ ഭാ​വ​ങ്ങ​ളി​ലാ​ണ് പ​ല​രു​ടെ​യും ശ്ര​ദ്ധ പ​തി​ഞ്ഞ​ത്. ക​ണ്ണീ​ർ മ​റ​ച്ചു​വെ​ച്ച് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ചി​രി​ക്കു​ക​യും, പി​ന്നീ​ട് ട്രെ​യി​ൻ നീ​ങ്ങു​മ്പോ​ൾ ഒ​പ്പം ന​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​ച്ഛ​ന്‍റെ സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തു.

അ​നു​ഷ്ക​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യം നേ​ർ​ന്നു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. വീ​ഡി​യോ ക​ണ്ട​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞു​പോ​യെ​ന്ന് ചി​ല​ർ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ, മ​ക്ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ൾ എ​ത്ര​ത്തോ​ളം ത്യാ​ഗ​ങ്ങ​ൾ സ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ചു.

 

Related posts

Leave a Comment