വോ​ട്ടെ​ണ്ണ​ലി​നി​ടെ ക​മ്പ്യൂ​ട്ട​റി​ൽ ചീ​ട്ടു​ക​ളി; രാ​ജ​സ്ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ക​മ്പ്യൂ​ട്ട​റി​ൽ ചീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ലു​ള്ള വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യ്ക്കും മേ​ൽ​നോ​ട്ട​ക്കു​റ​വി​നു​മെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ബാ​ർ​മ​റി​ലെ പി​ജി കോ​ളേ​ജി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ്യൂ​ട്ടി സ​മ​യ​ത്ത് ക​മ്പ്യൂ​ട്ട​റി​ൽ ഗെ​യിം ക​ളി​ച്ച​ത്. ദും​ഗേ​റോ​ൺ കാ ​ത​ല പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​ത്.

കോ​ളേ​ജി​ലു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ഴും ഉ​ദ്യോ​ഗ​സ്ഥ​ൻ ഗെ​യി​മി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, ഇ​ത്ര​യും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് വോ​ട്ടെ​ണ്ണ​ലി​നി​ടെ ഗെ​യിം ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷി​ക്കാ​ൻ ചു​മ​ത​ല​യു​ള്ള മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യും ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

 

Related posts

Leave a Comment