തൃ​ത്താ​ല​യി​ൽ സ്‌​കൂ​ളി​ലെ വെ​ടി​വ​യ്പ്പ്: വെ​ടി​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് പ​ഴ​യ റി​വോ​ള്‍​വ​ര്‍

പ​ട്ടാ​മ്പി: പ​ള്ളി​പ്പു​റം പ​രു​തൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് സ​ഹ​പാ​ഠി​യു​ടെ കൈ​വ​ശ​മു​ള്ള തോ​ക്കി​ല്‍ നി​ന്നും വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പൊ​ലി​സ്. പോ​യി​ന്‍റ് 22 റി​വോ​ള്‍​വ​റാ​ണ് വി​ദ്യാ​ര്‍​ഥി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലും മ​റ്റും നി​ര്‍​മി​ച്ചി​രു​ന്ന പി​ച്ച​ള​പ്പി​ടി​യു​ള്ള നാ​ട​ന്‍ റി​വോ​ള്‍​വ​റാ​ണി​ത്.

വി​ദ്യാ​ര്‍​ഥി​യു​ടെ മു​ത്തഛ​നാ​ണ് തോ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മു​ത്തഛ​ന്റെ മ​ര​ണ​ശേ​ഷം തോ​ക്ക് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​ലെ കി​ര്‍​ക്കി ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ വെ​ടി​യു​ണ്ട​ക​ളാ​ണ് തോ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ട്ടു വെ​ടി​യു​ണ്ട​ക​ള്‍ ലോ​ഡ് ചെ​യ്യാ​വു​ന്ന തോ​ക്കി​ല്‍ ആ​റെ​ണ്ണ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​ന്നി​ല്‍ തി​ര​യു​ടെ കെ​യ്‌​സ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള​തി​ല്‍ വെ​ടി​യു​ണ്ട​ക​ളു​ണ്ടാ​യി​രു​ന്നു. കു​ട്ടി വെ​ടി​യു​ണ്ട തോ​ക്കി​ലു​ള്ള വി​വ​രം അ​റി​യാ​തെ വെ​ടി​വെ​ച്ചു ക​ളി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തോ​ക്കി​ന് ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പൊ​ലി​സ് കേ​സെ​ടു​ക്കും. മു​മ്പ് ലൈ​സ​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ തോ​ക്കി​ല്‍ വെ​ടി​യു​ണ്ട നി​റ​ച്ച് സൂ​ക്ഷി​ച്ചു​വെ​ച്ച​ത് എ​ന്തി​നെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ​എ​സ്പി കെ.​സി. വി​നു പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ളോ വ​ഴ​ക്കോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കെ.​സി. ഷാ​ജി പ​റ​ഞ്ഞു.

Related posts

Leave a Comment