പട്ടാമ്പി: പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സഹപാഠി ക്ലാസില്‍ കൊണ്ടുവന്ന തോക്കില്‍ നിന്നും വെടിയേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം.
തോളെല്ലിനു താഴെ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
