പ​യ്യ​ന്നൂ​രി​ല്‍ ഡി​വൈ​എ​ഫ്‌​ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മു​ന്‍ സി​പി​എം എം​എ​ല്‍​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ചൊ​ല്ലി വി​വാ​ദം കൊ​ഴു​ക്കു​ന്നു

കൊ​ല​വി​ളി കാ​ര​ണ​മാ​ണ് പാ​ർ​ട്ടി​ക്ക് പ​യ്യ​ന്നൂ​രി​ലെ സീ​റ്റു​പോ​ലും കി​ട്ടാ​ഞ്ഞ​ത്; മ​ധു​സൂ​ദ​ന​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​ട​ത്തി​യ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ത്ത​രം അ​ക്ര​മ​രാ​ഷ്ട്രീ​യ​വും കൊ​ല​വി​ളി​ക​ളു​മാ​ണ് പ​യ്യ​ന്നൂ​രി​ലെ സീ​റ്റ് പോ​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ‘ജെ​ൻ​സി’ (Gen Z) കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം പ​ഴ​ഞ്ച​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ചെ​ല​വാ​കി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ൽ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കു​ന്ന സ​ർ​ക്കാ​ര​ല്ല കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മം കൈ​യി​ലെ​ടു​ക്കാ​നോ ട്രാ​ക്ക് വി​ട്ട് സ​ഞ്ച​രി​ക്കാ​നോ ശ്ര​മി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി​യെ​പ്പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട രീ​തി​യാ​ണ്. “കോ​ട​തി വെ​റു​തെ വി​ട്ടാ​ലും ഞ​ങ്ങ​ൾ വെ​റു​തെ വി​ടി​ല്ല” എ​ന്ന പ​ഴ​യ​കാ​ല ധാ​ർ​ഷ്ട്യ​മൊ​ന്നും ഇ​നി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ആ​ർ​ക്കും ആ​രാ​ച്ചാ​റു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ വി​ധി യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ച് ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കി​യ ഒ​ന്നാ​യി​രു​ന്നി​ട്ടു​പോ​ലും ജു​ഡീ​ഷ്യ​റി​യെ ബ​ഹു​മാ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​യ്യ​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മു​ൻ എം​എ​ൽ​എ​യു​ടെ വി​വാ​ദ പ്ര​സം​ഗം.

ക​ണ​ക്ക് പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി പ​റ​ഞ്ഞു​ത​ന്നെ തീ​ർ​ക്കു​മെ​ന്നും അ​തി​ന് പാ​ർ​ട്ടി​ക്ക് മ​ടി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ധു​സൂ​ദ​ന​ന്‍റെ ഭീ​ഷ​ണി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടേ​ണ്ട​ത് കി​ട്ടി​യി​ട്ടു​ണ്ടാ​കു​മെ​ന്നും, തെ​രു​വി​ലി​റ​ങ്ങി​യാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞി​രു​ന്നു.

ധ​ന​രാ​ജ് വ​ധ​ക്കേ​സ് വി​ധി​ക്ക് പി​ന്നാ​ലെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി മ​ധു​സൂ​ദ​ന​ൻ

പ​യ്യ​ന്നൂ​ർ: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി. പ​യ്യ​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്, പാ​ർ​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും കോ​ട​തി വി​ധി​ക്കു​മെ​തി​രെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​ത്.

ക​ണ​ക്ക് പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി പ​റ​ഞ്ഞു​ത​ന്നെ തീ​ർ​ക്കു​മെ​ന്നും അ​തി​നൊ​ന്നും പാ​ർ​ട്ടി​ക്ക് മ​ടി​യി​ല്ലെ​ന്നും പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ർ​ട്ടി​യെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടേ​ണ്ട​ത് കി​ട്ടി​യി​ട്ടു​ണ്ടാ​കു​മെ​ന്നും തെ​രു​വി​ലി​റ​ങ്ങി​യാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.
ചീ​മേ​നി​യി​ൽ അ​ഞ്ചു​പേ​രെ ചു​ട്ടു​കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ട കാ​ര്യം പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച മ​ധു​സൂ​ദ​ന​ൻ, എ​ന്നാ​ൽ അ​വ​രാ​രും ഇ​ന്ന് ജീ​വ​നോ​ടെ​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി​യെ​യും കോ​ട​തി​യെ​യും വി​മ​ർ​ശി​ച്ചാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ട​തി പ​റ​യാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​ണെ​ന്നും പ​രി​ഹ​സി​ച്ചു. ജ​ഡ്ജി​ക്ക് ത​ണു​പ്പി​ലി​രു​ന്ന് ക​വി​ത​ക​ൾ ഉ​ദ്ധ​രി​ക്കാ​മെ​ന്നും, ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തെ ത​ട​വും ശി​ക്ഷ​യും കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തി സ​ങ്ക​ൽ​പ്പ​ത്തോ​ണി​യി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്നും മ​ധു​സൂ​ദ​ന​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​ധു​സൂ​ദ​ന​ന്‍റെ പ്ര​സം​ഗം കൊ​ല​വി​ളി​യാ​ണെ​ന്നും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment