കൊലവിളി കാരണമാണ് പാർട്ടിക്ക് പയ്യന്നൂരിലെ സീറ്റുപോലും കിട്ടാഞ്ഞത്; മധുസൂദനനെതിരെ ആഞ്ഞടിച്ച് മുരളീധരൻ തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഇത്തരം അക്രമരാഷ്ട്രീയവും കൊലവിളികളുമാണ് പയ്യന്നൂരിലെ സീറ്റ് പോലും ഇടതുപക്ഷത്തിന് നഷ്ടപ്പെടാൻ കാരണമായതെന്ന് അദ്ദേഹം പരിഹസിച്ചു. ‘ജെൻസി’ (Gen Z) കാലഘട്ടത്തിൽ ഇത്തരം പഴഞ്ചൻ മുദ്രാവാക്യങ്ങൾ ചെലവാകില്ലെന്നും ഭീഷണിപ്പെടുത്തിയാൽ കൈയും കെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നിയമം കൈയിലെടുക്കാനോ ട്രാക്ക് വിട്ട് സഞ്ചരിക്കാനോ ശ്രമിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. വിധി പ്രസ്താവിച്ച ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും കാലഹരണപ്പെട്ട രീതിയാണ്. “കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല” എന്ന പഴയകാല ധാർഷ്ട്യമൊന്നും ഇനി കേരളത്തിൽ വിലപ്പോകില്ലെന്നും ആർക്കും ആരാച്ചാറുടെ ചുമതല നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അരിയിൽ…
Read More