ജാ​ത​കം പ​റ​യാ​ൻ ഫോ​ണി​ലെ ആ​പ്പു​ക​ളും പ​രി​ശോ​ധി​ക്കു​മോ? ‘ആ​സ്ട്രോ​ടോ​ക്കി​നെ​തി​രെ’ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മും​ബൈ സ്വ​ദേ​ശി; വീ​ഡി​യോ വൈ​റ​ൽ

പ്ര​ണ​യം, വി​വാ​ഹം, ക​രി​യ​ർ, സാ​മ്പ​ത്തി​കം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ജ്യോ​തി​ഷ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ‘ആ​സ്ട്രോ​ടോ​ക്ക്’ ആ​പ്പി​നെ​തി​രെ ഗു​രു​ത​ര​മാ​യ സ്വ​കാ​ര്യ​താ ലം​ഘ​ന ആ​രോ​പ​ണ​വു​മാ​യി മും​ബൈ സ്വ​ദേ​ശി രം​ഗ​ത്ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ൽ ഏ​തൊ​ക്കെ ആ​പ്പു​ക​ളാ​ണ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ആ​സ്ട്രോ​ടോ​ക്ക് ര​ഹ​സ്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

മാ​ർ​ക്ക​റ്റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യ പ്ര​ഥ​മേ​ഷ് ഭോ​സ്‌​ലെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ആ​സ്ട്രോ​ടോ​ക്കി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ആ​പ്പ് പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണി​ൽ 244 പ്ര​ത്യേ​ക ആ​പ്പു​ക​ൾ ഉ​ണ്ടോ​യെ​ന്ന് ഈ ​പ്ലാ​റ്റ്‌​ഫോം തെ​ര​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു. 16 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ, ഡി​ജി​റ്റ​ൽ സ്വ​കാ​ര്യ​ത​യെ​യും ഡാ​റ്റാ ശേ​ഖ​ര​ണ​ത്തെ​യും കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ടി​ൻ​ഡ​ർ , ബം​ബി​ൾ , ഹി​ഞ്ച് , ഷാ​ദി ഡോ​ട്ട് കോം ​തു​ട​ങ്ങി​യ ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ; ഡ്രീം11 , ​പോ​ക്ക​ർ​സ്റ്റാ​ർ​സ് തു​ട​ങ്ങി​യ ഗെ​യി​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ; സെ​രോ​ധ , ഗ്രോ ​തു​ട​ങ്ങി​യ ട്രേ​ഡിം​ഗ് ആ​പ്പു​ക​ൾ; ബാ​ങ്കിം​ഗ്, ലോ​ൺ ആ​പ്പു​ക​ൾ, കൂ​ടാ​തെ ചാ​റ്റ് ജി​പി​ടി എ​ന്നി​വ​യു​ൾ​പ്പെ​ടെ 244 ആ​പ്പു​ക​ൾ ഫോ​ണി​ലു​ണ്ടോ എ​ന്ന് ആ​സ്ട്രോ​ടോ​ക്ക് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഭോ​സ്‌​ലെ ആ​രോ​പി​ക്കു​ന്നു.

ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ള്ള ഈ ​ആ​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​ന്‍റെ യൂ​സ​ർ ഐ​ഡി​ക്കൊ​പ്പം ആ​ഴ്ച​തോ​റും ആ​സ്ട്രോ​ടോ​ക്കി​ന്‍റെ സെ​ർ​വ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഒ​രു ജ്യോ​തി​ഷി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഉ​പ​ഭോ​ക്താ​വി​ന്റെ വ്യ​ക്തി​പ​ര​മാ​യ താ​ല്പ​ര്യ​ങ്ങ​ൾ, പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ, സാ​മ്പ​ത്തി​ക ശീ​ല​ങ്ങ​ൾ, പ​ണം ചെ​ല​വ​ഴി​ക്കു​ന്ന രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഒ​രു രൂ​പ​രേ​ഖ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ഈ ​വി​വ​ര​ങ്ങ​ൾ ക​മ്പ​നി​യെ സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജ്യോ​തി​ഷ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ പ​ങ്കു​വെ​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും വീ​ഡി​യോ​യി​ൽ ആ​ശ​ങ്ക ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ചാ​റ്റ് ഹി​സ്റ്റ​റി​ക​ൾ, ഫോ​ട്ടോ​ക​ൾ, കോ​ൾ റി​ക്കാ​ർ​ഡിം​ഗു​ക​ൾ എ​ന്നി​വ ജ്യോ​തി​ഷി​ക​ൾ​ക്ക് ല​ഭ്യ​മാ​യേ​ക്കാ​മെ​ന്നും, അ​വ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നോ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ എ​ടു​ക്കാ​നോ സാ​ധി​ച്ചേ​ക്കാ​മെ​ന്നും ഭോ​സ്‌​ലെ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ, ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ഇ​തു​വ​രെ സ്വ​ത​ന്ത്ര​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, ഡാ​റ്റാ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2017-ൽ ​നോ​യി​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ആ​സ്ട്രോ​ടോ​ക്ക്, ഫോ​ൺ കോ​ളു​ക​ളി​ലൂ​ടെ​യും ചാ​റ്റു​ക​ളി​ലൂ​ടെ​യും ജ്യോ​തി​ഷി​ക​ൾ, ടാ​ര​റ്റ് റീ​ഡ​ർ​മാ​ർ, സം​ഖ്യാ​ശാ​സ്ത്ര​ജ്ഞ​ർ എ​ന്നി​വ​രു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​ണ്. ര​ൺ​ബീ​ർ ക​പൂ​ർ, മ​ന്ദി​ര ബേ​ദി, ഹി​ന ഖാ​ൻ, ഉ​ർ​ഫി ജാ​വേ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യു​ള്ള പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ​യും ആ​പ്പ് വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു.

പു​തി​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ജ്യോ​തി​ഷ ആ​പ്പു​ക​ൾ എ​ത്ര​ത്തോ​ളം വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും, ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഈ ​ഡാ​റ്റ​ക​ൾ അ​നി​വാ​ര്യ​മാ​ണോ എ​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

 

Related posts

Leave a Comment