റാസൽഖൈമ: യുഎഇയിലെ റാസൽ ഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച 11 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച അഞ്ച് മലയാളികളിൽ നാല് പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. പാലക്കാട് സ്വദേശി മുഹമ്മദ് ആഷിഖിന്റെ മൃതദേഹമാണ് ഏറ്റവുമൊടുവിൽ തിരിച്ചറിഞ്ഞത്.
തലശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍ഗോഡ് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), എന്നവരുടെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ജിഗ്നേഷ് ധൻജിഭായ് (ഗുജറാത്ത്), ഗോവിന്ദരാജ് മഹാലിംഗം (തമിഴ്നാട്), വിനോദ് കുമാർ (ആന്ധ്രാപ്രദേശ്), മഹിമ സോണി (രാജസ്ഥാൻ), അലി റാഷിദ് (ഉത്തർപ്രദേശ്), രമൻ കുമാർ (പഞ്ചാബ്), രാജ്കുമാർ (പഞ്ചാബ്) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ.
ചൊവ്വാഴ്ച പുലര്‍ച്ചെ അല്‍ വതന്‍ റോഡില്‍ 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ചുകയറിയായിരുന്നു അപകടം. 13 പേരാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് യാത്രക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ വിട്ടു കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
