ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗ്രീൻ റൂം പ്രൊഡക്ഷനും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രമാണ് ഹെയ്ൽ മേരി. ആദ്യ ഷോകൾക്ക് പിന്നാലെ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജീത്തു ജോസഫ് ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
‘ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലർ, തിയേറ്ററിൽ ഈ പടം മിസ് ആക്കരുത്’ എന്നാണ് ജീത്തു കുറിച്ചത്.
ഹെയ്ൽ മേരിക്ക് ആദ്യ ദിനംതന്നെ കുടുംബപ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ ചിത്രത്തിനു സാധിച്ചു. പലർക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ആയതോടെ നാല്പതോളം അഡീഷണൽ ലേറ്റ് നൈറ്റ് ഷോകൾ കേരളത്തിൽ മാത്രം ആഡ് ഓൺ ചെയ്തിരുന്നു. ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിംഗിൽ മുന്നിൽ നിന്ന ചിത്രത്തിന്റെ റേറ്റിംഗ് 9.4 ആണ്.
ജി. ആർ. ഇന്ദുഗോപൻ എഴുതിയ ‘അമ്പിളിമോൾ തിരോധാനം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘ഹെയ്ൽ മേരി’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനോടൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, അനു സിത്താര, ജഗദീഷ്,വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു
ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാമറ- റോബി വർഗീസ് രാജ്. സംഗീതം-ജേക്സ് ബിജോയ്. എഡിറ്റിംഗ്- ചമൻ ചാക്കോ. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്.
