പാ​ടു​ന്ന​തി​നി​ടെ മോ​ശ​മാ​യി സ്പ​ർ​ശി​ക്കാ​ൻ ശ്ര​മം; യു​വാ​വി​ന്‍റെ മു​ഖ​ത്ത് ച​വി​ട്ടി പ്ര​തി​ക​രി​ച്ച് ഗാ​യി​ക;​വീ​ഡി​യോ വൈ​റ​ൽ

ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ മു​ഖ​ത്ത് ച​വി​ട്ടി പ്ര​തി​ക​രി​ച്ച് പ്ര​ശ​സ്ത താ​യ് ഗാ​യി​ക. താ​യ്‌​ല​ൻ​ഡി​ലെ ചോ​ൻ​ബു​രി​യി​ൽ ന​ട​ന്ന സം​ഗീ​ത നി​ശ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ‘ഐ​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന 27-കാ​രി​യാ​യ നാം​ഖെ​ങ് തി​പ്മ്‌​വാ​ൻ ആ​ണ് യു​വാ​വി​ന് നേ​രെ രോ​ഷ​ത്തോ​ടെ പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​യി​ക വേ​ദി​യി​ൽ പാ​ടി​ക്കൊ​ണ്ടി​രി​ക്കെ, കാ​ണി​ക​ളി​ൽ ഒ​രാ​ൾ അ​ടു​ത്തേ​ക്ക് വ​രി​ക​യും കൈ ​പി​ടി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പെ​രു​മാ​റ്റം ക​ണ്ട് ഗാ​യി​ക ഞെ​ട്ട​ലോ​ടെ പി​ന്നോ​ട്ട് മാ​റി.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഗാ​യി​ക​യു​ടെ മാ​നേ​ജ​ർ വു​ത്തി​ചാ​യ് സോ​ൺ​വി​യാ​ങ് ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി യു​വാ​വി​നെ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് പി​ടി​ച്ചു​മാ​റ്റി. ഞെ​ട്ട​ലി​ലാ​യി​രു​ന്നെ​ങ്കി​ലും ഗാ​യി​ക ത​ന്‍റെ പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് യു​വാ​വി​നെ നേ​രി​ൽ കാ​ണാ​ൻ എ​ത്തി​യ​ത്.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചു​വെ​ച്ചി​രു​ന്ന യു​വാ​വി​ന് അ​രി​കി​ലേ​ക്ക് എ​ത്തി​യ ഗാ​യി​ക, അ​യാ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് മു​ഖ​ത്ത് ച​വി​ട്ടു​ക​യാ​യി​രു​ന്നു. മു​ഖം മ​റ​ച്ച നി​ല​യി​ലു​ള്ള യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ചോ​ൻ​ബു​രി പോ​ലീ​സ് ഗാ​യി​ക​യെ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നും പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഗാ​യി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഗാ​യി​ക ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. വേ​ദി​യി​ൽ നി​ൽ​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ഒ​രു ക​ലാ​കാ​രി​യും ലൈം​ഗി​കാ​തി​ക്ര​മം സ​ഹി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​ർ കു​റി​ച്ചു.”​പൊ​തു​പ്ര​വ​ർ​ത്ത​ക​യോ ക​ലാ​കാ​രി​യോ ആ​യ​തു​കൊ​ണ്ട് ഒ​രാ​ളു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് മാ​ത്രം അ​തി​ക്ര​മം ഇ​ല്ലാ​താ​കി​ല്ല.” – ഗാ​യി​ക വ്യ​ക്ത​മാ​ക്കി.

ത​ത്സ​മ​യ പ​രി​പാ​ടി​ക​ളി​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യെ​യും, വ്യ​ക്തി​പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ളെ​യും കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment