മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; വൈ​ദ്യു​ത തൂ​ണി​ൽ കു​ടു​ങ്ങി​യ നാ​യ​യ്ക്ക് ര​ക്ഷ​ക​നാ​യി യു​വാ​വ്; ഹൃ​ദ​യം ക​വ​ർ​ന്ന് വൈ​റ​ൽ വീ​ഡി​യോ

വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് അ​ബ​ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ് തെ​രു​വു​വി​ള​ക്കി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ വ​ള​ർ​ത്തു​നാ​യ​യ്ക്ക് ര​ക്ഷ​ക​നാ​യി യു​വാ​വ്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തെ​രു​വു​വി​ള​ക്കി​ന് മു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി നാ​യ​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

‘ഘ​ർ കെ ​ക​ലേ​ഷ്’ എ​ന്ന എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വൈ​ദ്യു​ത തൂ​ണി​ൽ ഭ​യ​ന്നു​വി​റ​ച്ച് നി​ൽ​ക്കു​ന്ന നാ​യ​യെ​യും, താ​ഴെ ആ​ശ​ങ്ക​യോ​ടെ ത​ടി​ച്ചു​കൂ​ടി​യ ആ​ളു​ക​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത രാ​ത്രി​കാ​ല ഘോ​ഷ​യാ​ത്ര​യാ​യ ‘ജാ​ഗോ’ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്ന ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് തൂ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നാ​യ​യെ ആ​ദ്യം ക​ണ്ട​ത്. സ്വ​ന്ത​മാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ നാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ, സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മോ​ഹി​ത് എ​ന്ന യു​വാ​വ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.

താ​ഴെ നി​ന്ന​വ​ർ പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പം നി​ന്ന​തോ​ടെ മോ​ഹി​ത് വ​ള​രെ ശ്ര​ദ്ധ​യോ​ടെ തെ​രു​വു​വി​ള​ക്കി​ന്‍റെ തൂ​ണി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി. നാ​യ​യു​ടെ അ​ടു​ത്തെ​ത്തി​യ ശേ​ഷം അ​തി​നെ മെ​ല്ലെ ചേ​ർ​ത്തു​പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി. തു​ട​ർ​ന്ന്, നാ​യ​യെ കൈ​ക​ളി​ൽ ഏ​ന്തി​ക്കൊ​ണ്ട് ത​ന്നെ വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ യു​വാ​വ് താ​ഴേ​ക്ക് ഇ​റ​ങ്ങി.

താ​ഴെ എ​ത്തി​യ ഉ​ട​ൻ ത​ന്നെ, ആ​ശ​ങ്ക​യോ​ടെ കാ​ത്തു​നി​ന്നി​രു​ന്ന ഉ​ട​മ​യു​ടെ കൈ​ക​ളി​ലേ​ക്ക് നാ​യ​യെ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പ്പി​ച്ചു. പ​രി​ഭ്രാ​ന്തി​യി​ൽ തു​ട​ങ്ങി​യ നി​മി​ഷ​ങ്ങ​ൾ യു​വാ​വി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സ​ന്തോ​ഷ​ക​ര​മാ​യ പു​നഃ​സ​മാ​ഗ​മ​ത്തി​ന് വ​ഴി​മാ​റി. സ്വ​ന്തം സു​ര​ക്ഷ പോ​ലും വ​ക​വെ​ക്കാ​തെ ഒ​രു മി​ണ്ടാ​പ്രാ​ണി​യെ ര​ക്ഷി​ക്കാ​ൻ കാ​ണി​ച്ച യു​വാ​വി​ന്‍റെ മ​ന​സി​നെ​യും ധൈ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

Related posts

Leave a Comment