മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഓഹരി വില്പനയ്ക്കു (ഐപിഒ) സെബിയുടെ അനുമതി. ഈ ഐപിഒയിലൂടെ 1,500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി കന്പോളമായ ബിഎസ്ഇയുടെ പ്രതീക്ഷ. ബജാജ് ഹോള്‍ഡിംഗ്സ് ഇന്‍വെസ്റ്റ്മെന്റ്, കാഡ്വെല്‍ ഇന്ത്യ ഹോള്‍ഡിംഗ്സ്, അക്കേഷ്യ ബനിയന് പാര്‍ട്ണേഴ്സ്, സിംഗപ്പൂര്‍ എക്സ്ചേഞ്ച്, അറ്റിക്കസ്, അമേരിക്കന്‍ നിക്ഷേപകന് ജോര്‍ജ് സോറോസിന്റെ ക്വാണ്ടം ഫണ്ട് എന്നിവയാണ് ഇപ്പോഴത്തെ പ്രധാന ഓഹരിയുടമകള്‍.
ഐപിഒയുടെ വിവരങ്ങള്‍ സെപ്റ്റംബറില്‍ സെബിക്കു മുന്നില്‍ സമര്‍പ്പിച്ചെങ്കിലും ഡിസംബര്‍ 30നാണ് പരിഗണനയ്ക്കെടുത്തത്.പരമാവധി 500 രൂപ വിലയ്ക്ക് ഓഹരികള്‍ വില്‍ക്കാമെന്നാണു പ്രതീക്ഷ.നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലാണു ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ഐപിഒയ്ക്ക് അനുവാദം തേടി എന്‍എസ്ഇയും സെബിയെ സമീപിച്ചിട്ടുണ്ട്.