വാഴക്കുളം:യുവാവിന്റെ ചികിത്സാ സഹായം കണ്ടെത്തുന്നതിനു ബസുടമയും ജീവനക്കാരും രംഗത്തിറങ്ങി. തൊടുപുഴ-വാഴക്കുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡോണിംഗ് ബസാണ് ഇരു വൃക്കകളും തകരാറിലായ മടക്കത്താനം മണിയന്തടം കോളനി തടങ്ങാട്ടില് സുബ്രമഹ്ണ്യന്റെ മകന് സന്ദീപിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയത്. ബക്കറ്റുമായി നില്ക്കുന്ന കണ്ടക്ടറെ കണ്ട് ആദ്യം പകച്ചുപോയ സ്ഥിരം യാത്രക്കാര്‍, പിന്നീട് കാര്യമറിഞ്ഞപ്പോള്‍ കൈയയച്ച് സഹായിച്ചു.
തൊടുപുഴ- വാഴക്കുളം റൂട്ടിലോടുന്ന ഡോണിംഗ് ബസുടമ ജയിംസ് മാത്യുവും തൊഴിലാളികളുമാണ് രോഗബാധിതനായ തങ്ങളുടെ ബസിലെ യാത്രക്കാരനുവേണ്ടി ഒരു ദിവസത്തേ കളക്ഷന്‍ മാറ്റിവച്ച് മാതൃകയായത്. ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മഞ്ഞള്ളൂര്‍ മണിയന്തടം തടങ്ങാട്ടില് സന്ദീപിന്റെ വൃക്കമാറ്റി വയ്ക്കാന്‍ വേണ്ടിയാണ്. ബസിലെ തൊഴിലാളികളായ ഡ്രൈവര്‍ ശ്രീകാന്തും, കണ്ടക്ടര്‍ ഷൈജുവും, പോര്‍ട്ടര്‍ രവിയുമെല്ലാം പ്രതിഫലേച്ഛ കൂടാതെ കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായത്.