തമിഴ്നാട് തൂത്തുക്കുടി ജില്ലയിൽ ചായക്കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന യുവാവിന് നേരെ അമിതവേഗതയിൽ പാഞ്ഞെത്തിയ ആഡംബര കാറിന്റെ ഇടി. ഇടിയുടെ ആഘാതത്തിൽ യുവാവ് ബൈക്കിൽ നിന്നും തെറിച്ചുവീണെങ്കിലും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. മണിനഗർ നദീതീര പാലത്തിന് സമീപത്തുള്ള ഒരു ചായക്കടയ്ക്ക് മുന്നിലാണ് സംഭവം. മുത്താരമ്മൻ ക്ഷേത്രത്തിലേക്ക് എത്തിയ ഭക്തർ തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ കടയ്ക്ക് മുന്നിൽ നിർത്തി വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിൽ യുവാവ് ഇരിക്കുമ്പോൾ, അമിതവേഗതയിലെത്തിയ ആഡംബര കാർ അതിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെട്ടെന്നുള്ള ആഘാതത്തിൽ ബൈക്ക് മുന്നോട്ട് തെറിക്കുകയും, ഇരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. മറ്റൊരു കോണിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ, കാറിടിച്ചതിനെത്തുടർന്ന് തെറിച്ചുവീണ ബൈക്ക് കടയ്ക്കുള്ളിലിരുന്ന മറ്റൊരു വ്യക്തിയുടെ മേലേക്ക് ചെന്നടിക്കുന്നതും കാണാം. വലിയ രീതിയിലുള്ള പരിക്കുകൾക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും രണ്ടുപേരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവർ…
Read MoreDay: October 12, 2026
നെടുമ്പാശേരി അപകടം: പ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര് കൂടി പിടിയില്‍, പ്രേരണാക്കുറ്റം ചുമത്തും
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ്…
Read Moreനെടുമ്പാശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈൽ സവീവിന്റെ ലൈസൻസ് റദ്ദാക്കും, കൂടെയുണ്ടായിരുന്ന രണ്ട് പേർ കൂടി പിടിയിൽ
കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിന്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. കാറിൽ ആ സമയം സുഹൈലിനൊപ്പം മൂന്ന് പേരാണ് ഒപ്പമുണ്ടായിരുന്നത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരൊന്നിച്ചാണ് ബാറുകളിൽ കയറിയിറങ്ങി മദ്യപിച്ചത്. സംഭവശേഷം ഇവർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗണർ കാറിൽ കയറി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും സുഹൈലിനെ തടഞ്ഞില്ലെന്നും അമിതവേഗം നിയന്ത്രിച്ചില്ലെന്നുമാണ് ഇവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ഇഹാ ഡിസൈൻസി’ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.
Read Moreസിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു: എഴുപത്തഞ്ചുകാരനെതിരെ പോക്സോ കേസ്
കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എഴുപത്തഞ്ചുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് വനിതാ പൊലിസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്. താനും തന്റെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ കാണാനെത്തിയത്. ചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച പ്രതി, അഭിനയിപ്പിക്കുന്നതിന്റെ മുൻകൂറായി പെൺകുട്ടിയിൽ നിന്ന് പതിനായിരം രൂപയും കൈപ്പറ്റിയിരുന്നു. എന്നാൽ ഏറെ നാളായിട്ടും സിനിമയുടെ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് പെൺകുട്ടി നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് രണ്ടാംകുറ്റി ജംക്ഷനിൽ എത്താൻ നാസിം പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇവിടെയെത്തി കാത്തുനിന്ന വിദ്യാർഥിനിയെ കാറിലെത്തിയ പ്രതി പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പെൺകുട്ടി സമയോചിതമായി സുഹൃത്തിന്റെ സഹായം…
Read Moreമാസപ്പടിയിൽ വിജിലൻസ് കേസെടുത്തു; പിണറായി ഒന്നാംപ്രതി
തിരുവനന്തപുരം∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ആദ്യ അഴിമതിക്കേസ്. രണ്ടാമത്തെ കേസിൽ മരുമകൻ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. മകൾ വീണയും കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ക്രൈംബ്രാഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും.
Read Moreസ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു: പെട്രോളിന് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി
കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി. സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി കഴിഞ്ഞ ആഴ്ചയാണ് വില കൂട്ടിയത്. പെട്രോളിന് ലിറ്ററിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കഴിഞ്ഞയാഴ്ച നയാര വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.89 രൂപയും ഡീസലിന് 105.50 രൂപയുമായി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് സ്വകാര്യ കമ്പനികളെ വില കൂട്ടാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധനവിലയിൽ നിലവിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ്. മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു.ഇന്ത്യയിൽ 90…
Read Moreമൈതാനത്തിനപ്പുറവും തണുപ്പന്‍ ശൈലി വിടാതെ ധോണി; എയര്‍ഹോസ്റ്റസിന്റെ തെരക്കേറിയ ദിവസത്തിന് മനംനിറയ്ക്കുന്ന മറുപടി
ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും സ്വപ്ന സാക്ഷാത്കാരമാണ് എം.എസ്. ധോണിയെ നേരിൽ കാണുക എന്നത്. എന്നാൽ, ഇന്‍ഡിഗോ എയര്‍ഹോസ്റ്റസായ ഐശ്വര്യ സിങ്ങിന് ലഭിച്ച അപൂർവ്വമായ അനുഭവം അതിലും മനോഹരമായിരുന്നു. തന്റെ തെരക്കേറിയ യാത്രാദിവസത്തെക്കുറിച്ചുള്ള വിഷമങ്ങള്‍ പങ്കുവെച്ച ഐശ്വര്യയ്ക്ക്, ക്രിക്കറ്റ് ഇതിഹാസം നൽകിയ ഉപദേശവും തമാശയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താൻ ജോലി ചെയ്ത വിമാനത്തിൽ യാത്രക്കാരനായി എത്തിയപ്പോഴാണ് ഐശ്വര്യ ധോണിയെ പരിചയപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനെ ‘ഐതിഹാസികമായ ഒരു ഇതിഹാസം’ എന്നാണ് അവർ സമൂഹമാധ്യമത്തിൽ വിശേഷിപ്പിച്ചത്. തെരക്കുകൾക്കിടയിലും ഒട്ടും ജാഡ കാണിക്കാതെ ഐശ്വര്യയുടെ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്ന ധോണി, തിരക്കേറിയ ജോലി ദിവസങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ചില വിലയേറിയ ഉപദേശങ്ങളും നൽകി. ഇതിനൊപ്പം വിമാനയാത്രയുമായി ബന്ധപ്പെട്ട ഒരു ചെറിയ തമാശകൂടി അദ്ദേഹം പറഞ്ഞത് ഐശ്വര്യയെ ചിരിപ്പിച്ചു. തന്റെ കടുത്ത ജോലിഭാരം നിറഞ്ഞ ആ…
Read Moreഅടിച്ചമർത്തിയിട്ടും കത്തിക്കയറി സമരം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നു
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലിസിനെ സമീപിക്കും. ഇന്ത്യാ സഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്‍ക്കും. ഗ്യാനേഷിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് നിയമസഭാ മാർച്ചും നടത്തും. രാഹുലിന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രീംകോടതി മാർച്ച്; ചീഫ് ജസ്റ്റീസ് സന്ദർശനാനുമതി നിഷേധിച്ചു ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധം മർക്കടമുഷ്ടികൊണ്ട് അടിച്ചമർത്താൻ പൊലിസ് ശ്രമിക്കുമ്പോഴും സമരം കത്തിക്കയറുകയാണ്. പ്രതിഷേധ ഭൂമിയായ ജന്തർ മന്തർ കൊട്ടിയടച്ചെങ്കിലും അഞ്ച് കിലോമീറ്ററിനപ്പുറം തിരക്കേറിയ കൊണാട്ട്…
Read More